Advertisment

ഗൗതം ഗംഭീര്‍ നായകന്‍; പുതിയ ജേഴ്‌സിയില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

New Update

2018 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഗൗതം ഗംഭീര്‍ നയിക്കും. ഡല്‍ഹിയില്‍ ഇന്ന് സംഘടിപ്പിച്ച ചടങ്ങിലാണ് ഡല്‍ഹി ടീം, ഔദ്യോഗികമായി നായകനെ പ്രഖ്യാപിച്ചത്. ഇതിനൊപ്പം പുതിയ സീസണിലേക്കുള്ള ജേഴ്‌സിയും പുറത്തിറക്കി. മുന്‍ സീസണുകളില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്ത, ചുവപ്പും നീലയും നിറം കലര്‍ന്ന ജേഴ്‌സിയണിഞ്ഞാകും ഈ സീസണില്‍ അവര്‍ കളിക്കാനിറങ്ങുക. ഡൈകിന്‍ ആണ് ടൈറ്റില്‍ സ്‌പോണ്‍സര്‍.

Advertisment

publive-image

ഐപിഎല്ലിന്റെ ആദ്യ മൂന്ന് സീസണുകളില്‍ ഡല്‍ഹിക്കൊപ്പമുണ്ടായിരുന്ന ഗംഭീര്‍, പിന്നീടുള്ള ഏഴ് സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബെംഗളൂരുവില്‍ നടന്ന താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താതിരുന്നത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നുവെങ്കിലും ഗംഭീറിന്റെ ആവശ്യപ്രകാരമായിരുന്നു അങ്ങനെ ചെയ്തതെന്ന് പിന്നീട് കൊല്‍ക്കത്ത മാനേജ്‌മെന്റ് വെളിപ്പെടുത്തിയിരുന്നു. 2.8 കോടി രൂപ മുടക്കിയാണ് ഗംഭീറിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഈ വര്‍ഷം സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡുള്ള, 2011 ലും 2014 ലും കൊല്‍ക്കത്തയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ഗംഭീര്‍ 148 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 31.78 ശരാശരിയില്‍ 4132 റണ്‍സുകള്‍ നേടിയിട്ടുണ്ട്.

Advertisment