Advertisment

ഐപിഎൽ വേദി കേരളത്തിലേയ്ക്ക്. തിരുവനന്തപുരത്തിനു സാധ്യത

New Update

publive-image

Advertisment

ചെന്നൈ∙ കാവേരി പ്രക്ഷോഭത്തെ തുടര്‍ന്ന്‍ ഐപിഎൽ വേദി ചെന്നൈയില്‍ നിന്നും മാറ്റിയാല്‍ കേരളത്തിനു സാധ്യത . പ്രക്ഷോഭം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിൽ നടക്കേണ്ട ഐപിഎൽ മൽസരങ്ങൾ മറ്റൊരു വേദിയിലേക്കു മാറ്റാൻ തീരുമാനം.

വിവിധ തമിഴ് സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഒന്നാകെ ചെന്നൈയിൽ ഐപിഎൽ നടത്തുന്നതിന് എതിരായ സാഹചര്യത്തിലാണിത്. കടുത്ത പ്രതിഷേധങ്ങൾക്കും ബഹിഷ്കരണാഹ്വാനങ്ങൾക്കുമിടെയാണ് ഇന്നലെ ചെന്നൈയിൽ ചെന്നൈ സൂപ്പർ കിങ്സ്–കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൽസരം അരങ്ങേറിയത്.

ഇതോടെ, ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിനു പകരം ചെന്നൈ സൂപ്പർ കിങ്സിന്റെ മൽസരങ്ങൾക്കു വേദിയാകാൻ തിരുവനന്തപുരത്തിനു വീണ്ടും സാധ്യത തെളിഞ്ഞു.

ചെന്നൈയിലെ ആദ്യ മൽസരത്തിനു മുന്നോടിയായി വേദിമാറ്റം പരിഗണിച്ച അവസരത്തിൽ ഐപിഎൽ മൽസരങ്ങൾ കേരളത്തിൽ നടത്താനുള്ള സാധ്യത തേടി ബിസിസിഐയും സിഎസ്കെ മാനേജ്മെന്റും കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നു.

ഐപിഎൽ മൽസരങ്ങൾക്ക് ആതിഥ്യം വഹിക്കാൻ സമ്പൂർണ സമ്മതമറിയിച്ച കെസിഎ, തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം വിട്ടുകൊടുക്കാമെന്നും വ്യക്തമാക്കിയിരുന്നു.

Advertisment