Advertisment

അയര്‍ലന്‍ഡ്- പാകിസ്ഥാന്‍ ക്രിക്കറ്റ് ടെസ്റ്റ് മഴ കാരണം മാറ്റിവച്ചു

New Update

അയര്‍ലന്‍ഡ്- പാകിസ്ഥാന്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ തന്നെ മഴ കാരണം കാളി തടസപ്പെട്ടു. ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം നാളെ നടക്കും. ഇന്ത്യന്‍ സമയം 3 മണിക്ക് കാളി ആരംഭിക്കുമെന്ന് അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിൻറെ ഐ സി സി അന്താരാഷ്ട്ര ടെസ്റ്റ് പദവി ലഭിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ്ണ് മഴകാരണം തടസ്സപ്പെട്ടത് .

അതേസമയം ആവേശത്തോടെ കാത്തിരുന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ടോസ് പോലും നടത്താന്‍ കഴിയാതിരുന്നതിന്റെ നിരാശയിലാണ് അയര്‍ലന്‍ഡ് ആരാധകര്‍. ടിക്കറ്റെടുത്ത് കളി കാണാനെത്തിയ ആരാധകർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്ന് ക്രിക്കറ്റ് അയർലൻഡ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

Advertisment