Advertisment

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയുടെ ഇരുണ്ട വശം തുറന്നുകാട്ടി വിശാല്‍ ചിത്രം; ഇരുമ്പ് തിരൈയുടെ ഡിലീറ്റഡ് സീന്‍ വൈറല്‍

author-image
ഫിലിം ഡസ്ക്
New Update

മെര്‍സലിന് പിന്നാലെ മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയുടെ ഇരുണ്ട വശം തുറന്നുകാട്ടി വിശാല്‍ ചിത്രം ഇരുമ്പ് തിരൈ. ആധാര്‍ കാര്‍ഡിനെയും, ഡിജിറ്റല്‍ ഇന്ത്യയുമാണ് സിനിമയില്‍ കണക്കിന് വിമര്‍ശിച്ചിരിക്കുന്നത്. ചിത്രം മികച്ച പ്രതികരണം തേടി മുന്നേറുമ്പോള്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യവുമായി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇതിനോടകം രംഗത്ത് എത്തിക്കഴിഞ്ഞു.

Advertisment

publive-image

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ വിമര്‍ശിക്കുന്ന സിനിമയിലെ രംഗം അണിയറ പ്രവര്‍ത്തകര്‍ യുട്യൂബില്‍ ഇട്ടതിന് പിന്നാലെ ട്രന്‍ഡിംഗ് പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് എന്നത് വെറും സാധാരണ തിരിച്ചറിയല്‍ കാര്‍ഡ് അല്ല, ഒരോ പൗരന്റെയും കൈരേഖകള്‍ മുതല്‍, കണ്ണിന്റെ റെറ്റിന വരെയുമുള്ള വിവരങ്ങളടങ്ങുന്ന മാസ്റ്റര്‍ കാര്‍ഡാണ്. ഈ ഡിജിറ്റലൈസ്ഡ് പ്ലാറ്റ്‌ഫോമില്‍ നമ്മുടെ രേഖകള്‍ ഉപയോഗിച്ച് അവര്‍ ഇഷ്ടമുള്ളയാളുകള്‍ക്ക് വോട്ട് ചെയ്യാനും സാധിക്കുമെന്നും വിശാല്‍ സിനിമയിലെ ഈ രംഗത്തില്‍ പറയുന്നു.

സിനിമയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ വിമര്‍ശിക്കുന്നുണ്ടെന്നും, അതിനാല്‍ റിലീസ് തടയണമെന്നും ചൂണ്ടിക്കാട്ടി നടരാജന്‍ എന്ന ബിജെപി പ്രവര്‍ത്തകന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസിന് ആസ്പദമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കി കോടതി ആവശ്യം തള്ളിക്കളഞ്ഞു.

വിശാലിനു പുറമേ റോബോ ശങ്കര്‍, വിന്‍സന്റ് അശോകന്‍, ഡല്‍ഹി ഗണേഷ് എന്നിവരാണ് ഇരുമ്ബ് തിരൈയിലെ മറ്റു പ്രധാന അഭിനേതാക്കള്‍ . ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും, യുവന്‍ ഷങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ദിലീപ് സുബ്ബരായനാണ് ചിത്രത്തിലെ ത്രില്ലിങ്ങായിട്ടുള്ള സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് .

Advertisment