Advertisment

സോഷ്യൽ ഫോറം തുണയായി: തമിഴ്നാട് സ്വദേശി മുഹമ്മദ് ഹുസൈൻ നാടണഞ്ഞു.

author-image
admin
Updated On
New Update

ഹായിൽ(സൗദി അറേബ്യ):  സ്പോൺസറുടെ കടുത്ത പീഢനത്തിനും,ഹുറൂബിനും ഇരയായ  തമിഴ്നാട് ട്രിച്ചി സ്വദേശി മുഹമ്മദ് ഹുസൈൻ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ സഹായത്തോടെ നാടണഞ്ഞു. ഒരു വർഷം മുമ്പാണ് ഇദ്ദേഹം ഹായിലിലെ ഒരു മസ്റയിലേക്ക് ജീവനക്കാരനായി എത്തിയത്.

Advertisment

publive-image

ആദ്യത്തെ ആറുമാസം ശമ്പളം ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് ലഭിച്ചില്ല എന്നുമാത്രവുമല്ല കഠിനമായ ജോലിയും പീഡനവുമായിരുന്നു.പലപ്പൊഴും സ്പോൺസറുടെ മർദ്ദനംമൂലം ഇദ്ദേഹത്തിന്റെ ശരീരത്തിൽ ക്ഷതങ്ങളും,മുറിവുകളും ഏറ്റിരുന്നു.മർദ്ദനം സഹിക്കാൻ വയ്യാത്ത സാഹചര്യത്തിൽ താമസ സ്ഥലത്തുനിന്നും മാറി നിന്ന ഇദ്ദേഹത്തെ സ്പോൺസർ ഹുറൂബാക്കുകയും ഉണ്ടായി.തുടർന്ന് ഇദ്ദേഹം ചില സുഹ്യത്തുക്കൾ മുഖേന  ഇന്ത്യൻ സോഷ്യൽ ഫോറം ഹായിൽ ഘടകത്തെ ബന്ധപ്പെട്ടു.

വിഷയത്തിൽ ഇടപെട്ട ബുഹാരി തൊളിക്കോട്,ഷെമിം ശിവപുരം,ഹമീദ് മംഗലാപുരം,ജാബിർ തമിഴ്നാടും ഇദ്ദേഹത്തിൻ താമസമടക്കമുള്ള എല്ലാ സൗകര്യങ്ങളും നൽകി മെഡിക്കൽ ചെക്കപ്പ് നടത്തി പോലീസിൽ പരാതി നൽകുകയുണ്ടായി.തുടർന്ന് അധികാരികൾ സ്പോൺസറെ വിളിച്ചുവരുത്തി,പീന്നീടു നടന്ന ചർച്ചയിൽ മുടക്കം വന്ന മുഴുവൻ ശമ്പളവും, ടിക്കറ്റും നൽകാൻ സമ്മതിക്കുകയും ഹുറൂബു മാറ്റിക്കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം റിയാദിൽ നിന്നും കോഴികോട്ടേക്കുള്ള ഫ്ലൈറ്റിൽ മുഹമ്മദ് ഹുസൈൻ നാട്ടിലേക്ക് മടങ്ങി.

Advertisment