Advertisment

ഇശല്‍ നില 2018 : ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

New Update

അബ്ബാസിയ : സപ്തംബര്‍ 21 ന് വൈകീട്ട് 6:30 ന് ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ മുജ്തബ ക്രിയേഷന്‍ & ഇവന്‍റെസ് നേതൃത്വത്തില്‍ നടക്കുന്ന ഇശല്‍ നില 2018 ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി സംഘാടകര്‍ അറിയിച്ചു.

Advertisment

publive-image

പതിറ്റാണ്ടുകളായി സംഗീതരംഗത്തെ നിറ സാന്നിധ്യവും കേരളത്തിലും ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലേറെ വേദികള്‍ പിന്നിടുകയും ചെയ്ത കണ്ണൂര്‍ ശരീഫും, ഫാസില ഭാനുവും , ഹിന്ദിയിലും തെന്നിന്ത്യന്‍ ഭാഷകളിലും സ്വരമാധുരി കൊണ്ട് വിസമയം തീര്‍ത്ത റിയാലിറ്റി ഷോ താരം യുംന അജിനുമാണ് സംഗീതനിശ അവതരിപ്പിക്കുവാന്‍ എത്തുന്നത്.

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി റാഫില്‍ കൂപ്പണില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രവേശനം തികച്ചും സൌജന്യമാണ്. വൈകിട്ട് 6:30 ന് തുടങ്ങുന്ന പരിപാടിയിലേക്ക് 5:30 മുതല്‍ പ്രവേശനം അനുവദിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :

51380113, 99056255, 65650851, 55880588, 97940351.

kuwait
Advertisment