Advertisment

ഐ.എസ്.എല്ലില്‍ വീണ്ടും മാറ്റം : വിദേശ താരങ്ങളുടെ എണ്ണം ഏഴാക്കി. ആദ്യ 11 ല്‍ 5 വിദേശ താരങ്ങള്‍ക്ക് ഇറങ്ങാ൦

New Update

publive-image

Advertisment

ഐ.എസ്.എല്‍ നിയമാവലിയില്‍ നിര്‍ണായക മാറ്റം വരാന്‍ സാധ്യത . അടുത്ത സീസണ്‍ മുതല്‍ ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന വിദേശ താരങ്ങളുടെ എണ്ണം എട്ടില്‍ നിന്ന് ഏഴായി കുറച്ചു.

എന്നാല്‍ ആദ്യ ഇലവനില്‍ കളിക്കാവുന്ന താരങ്ങളുടെ എണ്ണത്തില്‍ മാറ്റമില്ല. അഞ്ച് വിദേശ താരങ്ങള്‍ക്ക് ഒരേസമയം കളിക്കാനാകും.

അതു പോലെ ആദ്യ പതിനൊന്നില്‍ അഞ്ചു വിദേശ താരങ്ങള്‍ക്ക് ഇറങ്ങാമെന്നും നിയമം വരുത്താന്‍ ഐ.എസ്.എല്‍ അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ട്. പല ടീമുകളും വാങ്ങിച്ച വിദേശ താരങ്ങളെ ഉപയോഗിക്കാത്തതാണ് ഇത്തരത്തിലൊരു തിരുമാനം കൈക്കൊണ്ടിരിക്കുന്നത്.

2014-ല്‍ ഐ.എസ്.എലിന്റെ ആദ്യ സീസണില്‍ 11 വിദേശികള്‍ക്ക് ഒരു ടീമില്‍ കളിക്കാനുള്ള അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ എന്ന വാദമുയര്‍ത്തി ഇത് പിന്നീട് കുറച്ചുകൊണ്ടുവരികയായിരുന്നു.

മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തീരുമാനമായെന്നും അടുത്തു തന്നെ പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

futbol isl
Advertisment