Advertisment

ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത”  ത്രൈമാസ കാമ്പയിൻ ജനുവരി 26 മുതല്‍ 

New Update

അൽഖോബാർ:  സൗദിയിലെ കിഴക്കൻ പ്രവിശ്യാ ഇസ്ലാഹി സെന്‍ററുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍  ആസൂത്രണം  ചെയ്ത ത്രൈമാസ   കാമ്പയിൻ  ജനുവരി  26 ന്  ആരംഭിക്കും.   "ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത"  ശീര്‍ഷകത്തില്‍  സംഘടിപ്പിക്കുന്ന  കാമ്പയിൻ  കേരളത്തിൽ ആത്മീയ ചൂഷണങ്ങൾക്കെതിരെ  വിസ്‌ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ സംഘടിപ്പിച്ച ബോധവത്കരണത്തിന്‍റെ പ്രവാസ  ദേശത്തെ   പതിപ്പായാണ്   കാമ്പയിൻ നടത്തുന്നതെന്ന് സംഘാടകർ വാര്‍ത്താസമ്മേളനത്തില്‍  അറിയിച്ചു.  ഇസ്ലാമിക സംഹിതകളെ  ചൂഷണം ചെയ്ത്  വികൃതമാക്കുന്ന വ്യാജ   ആത്മീയതയെ  തുറന്നു  കാണിക്കുകയും ജീർണ്ണതക്കും തീവ്രതക്കുമെതിരെ  മധ്യമനിലപാട് സ്വീകരിക്കുകയെന്ന യഥാര്‍ത്ഥ മാതാദ്ധ്യാപനങ്ങൾ സമൂഹത്തിലെത്തിക്കുകയും  ചെയ്യുകയെന്നതാണ്  ലക്ഷ്യമെന്നും  സംഘാടകർ   വിവരിച്ചു.

Advertisment

publive-image

കിഴക്കന്‍ പ്രവിശ്യാ ഇന്ത്യന്‍ ഇസ്ലാഹീ സെന്‍ററുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന "ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത" ത്രൈമാസ കാമ്പയിന്‍റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനം

ജനുവരി 26 ന് വൈകീട്ട് മൂന്നര മുതല്‍ എട്ടര വരെ ദമ്മാം സീക്കൊയ്ക്ക് സമീപമുള്ള ഐ.സി.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന കാമ്പയിന്‍റെ  ഉദ്ഘാടനം ദമ്മാം സര്‍വ്വകലാശാല ഹ്യുമാനിറ്റീസ് വിഭാഗം ഡീനും  ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്‍റര്‍ ഡയരക്ടറുമായ ഡോക്ടര്‍ ശൈഖ് അബ്ദുല്‍വാഹിദ് അല്‍മസ്രൂഈ  നിര്‍വ്വഹിക്കും.‍ റഫീക്ക് സലഫി ("വാണിജ്യവത്ക്കരിക്കപ്പെടുന്ന ആത്മീയത"), അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി ("ആരാധനാകര്‍മ്മങ്ങളിലെ മിതത്വം"), അബ്ദുസുബ്ഹാന്‍ സ്വലാഹി പറവണ്ണ ("കുടുംബത്തോടെ സ്വര്‍ഗ്ഗത്തിലേക്ക്") എന്നിവർ  പ്രസംഗിക്കും.

കാമ്പയിന്റെ ഭാഗമായി പ്രവിശ്യയിലെ വിദൂര പ്രദേശങ്ങളില്‍  ഏരിയാ സമ്മേളനങ്ങളും ദമ്മാം, അല്‍കോബാര്‍, ജുബൈല്‍, അല്‍ഹസ, ഖഫ്ജി, എന്നീ ഇന്ത്യന്‍ ഇസ്ലാഹീ സെന്‍ററുകളുടെ ആഭിമുഖ്യത്തില്‍ ഉദ്ഘാടന സമ്മേളനങ്ങൾ, സന്ദേശ രേഖ വിതരണം, വനിതാ സമ്മേളനം, അല്‍ബസ്വീറ പഠനശിബിരം, യൂത്ത് മീറ്റ്‌, വിദ്യാര്‍ത്ഥി സമ്മേളനം, വിചാരം വൈജ്ഞാനിക പ്രദര്‍ശനം, സമാപന സമ്മേളനം എന്നിവ അരങ്ങേറും.

കാമ്പയിന്‍റെ  വിജയത്തിനായി  അര്‍ഷദ് ബിന്‍ ഹംസ  (ചെയര്‍മാന്‍), ഫൈസല്‍ കൈതയില്‍, ഹനീഫ അല്‍ഹസ്സ (വൈസ് ചെയര്‍മാന്‍മാര്‍)  ഇഖബാല്‍ ആമ്പത്ത് (ജനറല്‍ കണ്‍വീനര്‍)അന്‍വര്‍ അബൂബക്കര്‍ വടക്കേക്കാട്,അബ്ദുല്‍ ജബ്ബാര്‍ വിളത്തൂര്‍, നൌഷാദ് ഖാസിം തൊളിക്കോട്(ജോയിന്‍റ് കണ്‍വീനര്‍മാര്‍) സക്കരിയ്യ ബി.വി അല്‍കോബാര്‍ (ഫൈനാന്‍സ്) ആബിദ് വി.കെ,സിയാദ് കണ്ണൂര്‍, ഫക്രുദ്ദീന്‍ പാടൂര്‍, ഹബിദ് ഷാ, ഫാസില്‍ അഹമദ് (പ്രോഗ്രാം) മുഹമ്മദ് ശാക്കിര്‍ സ്വലാഹി,അബ്ദുറഹ്മാന്‍ ചുങ്കത്തറ (പിരിയോഡിക്കല്‍സ്) സിറാജ് ആലുവ (മീഡിയ&സോഷ്യല്‍), അംജദ് റജാഹ്, അനസ് വെമ്പായം (ഐ.റ്റി), ഷിയാസ് ചെമ്മാട്, അബ്ദുല്‍ ഗഫൂര്‍ (സൗണ്ട്&വീഡിയോ) എന്നിവരടങ്ങിയ സ്വാഗതസംഘം കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പരിപാടികളിൽ  സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. കാമ്പയിൻ  ഏപ്രില്‍ 20ന് ജുബൈലില്‍ നടക്കുന്ന ഏകദിന ക്യാമ്പോടെ സമാപിക്കും. ഫൈസല്‍  കൈതയില്‍, ഹാഫിസ് മുഹമ്മദ് ഇഖ്ബാല്‍ ആമ്പത്ത്, ‍ സിറാജ് ആലുവ  ,അബ്ദുല്‍ ജബ്ബാര്‍ വിളത്തൂര്‍, എന്നിവര്‍  വാര്‍ത്താ സമ്മേളനത്തില്‍   സംബന്ധിച്ചു.

 

 

Advertisment