Advertisment

2 ബ്രിട്ടീഷ് ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിച്ചു. ലഭിച്ചത് 200 കോടി

author-image
admin
New Update

publive-image

Advertisment

ബാംഗ്ലൂര്‍ ∙ ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായി വിക്ഷേപിച്ചു. ഞായറാഴ്ച രാത്രി ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം . ഇതിലൂടെ 200 കോടി രൂപ ഐഎസ്ആർഒയ്ക്കു ലഭിക്കു൦. പിഎസ്എൽവിയുടെ ‘സി 42’ ദൗത്യത്തിൽ 583 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തെയാണു ലക്ഷ്യമാക്കുന്നത്.

യുകെയിലെ സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിന്റെ(എസ്എസ്ടിഎൽ) നോവ എസ്എആർ, എസ്1–4 എന്നീ ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ വിക്ഷേപിച്ചത്. വനഭൂപട നിർമാണം, സർവേ, വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്തങ്ങളുടെ വിശകലനം എന്നിവയ്ക്കു വേണ്ടിയുള്ള ഉപഗ്രഹങ്ങളാണ് ഇവ. രണ്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി മുഴുവൻ റോക്കറ്റും വിദേശ കമ്പനി വാടകയ്ക്ക് എടുക്കുകയായിരുന്നു.

വിദേശത്ത് വിക്ഷേപിക്കുന്നതിന്റെ പകുതി ചെലവിൽ ഐഎസ്ആർഒയില്‍ നിന്നും വിക്ഷേപിക്കാം എന്നതിനാൽ വലിയ വിപണിസാധ്യത ഇന്ത്യയ്ക്കു മുന്നിൽ തെളിയുന്നുണ്ട്.

isro
Advertisment