Advertisment

കരിയറിനെ തന്നെ നശിപ്പിക്കുന്ന ബന്ധം ഒഴിവാക്കുന്നതാണ് നല്ലത്; ഗീതാഗോവിന്ദം ഫേയിം രാഷ്മിക മന്ദാനയുടെ വിവാഹം ഒഴിവാക്കിയതിന്റെ കാരണം തുറന്ന് പറഞ്ഞ് അമ്മ

author-image
ഫിലിം ഡസ്ക്
New Update

Advertisment

ഹൈദരാബാദ്: ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മൊത്തം താരസുന്ദരിയായി രാഷ്മിക മന്ദാന മാറി കഴിഞ്ഞു. എന്നാല്‍ ഇതിനിടെയായിരുന്നു ഒരു വര്‍ഷം മുമ്പ് നിശ്ചയിച്ചുറപ്പിച്ച നടന്‍ രക്ഷിത് ഷെട്ടിയുമായിട്ടുള്ള രാഷ്മിക മന്ദാനയുടെ വിവാഹം ഒഴിവാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ താരമോ രക്ഷിതാക്കളോ ഇതുവരെ തയ്യാറായിരുന്നില്ല. ഇപ്പോളിതാ വിവാഹത്തില്‍ നിന്ന് പിന്മാറാനുള്ള കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് രാഷ്മികയുടെ അമ്മ സുമന്‍.

വിവാഹം ഒഴിവാക്കാന്‍ ഒന്നല്ല ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നുമാണ് അമ്മ പറയുന്നത്. രണ്ടുപേരും അഭിനേതാക്കളാണ്. രണ്ടു പേരുടെയും ഭാവിയെയും കരിയറിനെയും ബാധിക്കുന്ന തരത്തിലുള്ള ബന്ധം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും അവര്‍ പറഞ്ഞു.

പരസ്പ്പരം മുറിവേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരും ഇതില്‍ നിന്നും കരകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സുമന്‍ പറഞ്ഞു. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഈ തീരുമാനം എടുത്തതെന്നും അമ്മ വ്യക്തമാക്കി.

സിനിമ സെറ്റില്‍ വച്ച് പ്രണയത്തിലായ രക്ഷിതും രശ്മികയുടെയും വിവാഹനിശ്ചയം 2017 മെയിലായിരുന്നു രണ്ട് വര്‍ഷത്തിന് ശേഷം വിവാഹം നടത്താനായിരുന്നു ഇരുവരുടെയും തീരുമാനം.

Advertisment