Advertisment

കൊടുംമഞ്ഞിൽ ഇറ്റലിയിലെ വേനത്തോയും അബ്രുസോയും. മറ്റിടങ്ങളിൽ തോരാത്ത മഴയും

New Update

publive-image

Advertisment

ഇറ്റലി : 2012 ന് ശേഷം ആദ്യമായാണ് ഇറ്റലിയിൽ നോർത്ത് സൈഡിൽ ഇത്രയധികം മഞ്ഞു വീഴുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇറ്റലിയിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും ആദ്യമായാണ് ഇതുപോലെ തോരാതെ മഞ്ഞു വീഴുന്നത്.

വേനത്തോ ബീച്ച് സൈഡിലും തോരാതെ പെയ്യുന്ന ഐസ് ഇത് ആദ്യമായാണെന്നാണ് സ്വദേശവാസികൾ പറയുന്നത്.

ഇന്നലെ എമിലിയാറൊമാൻഞ്ഞ സ്റ്റേറ്റിലും, മറ്റു പലയിടങ്ങളിലും ഐസ് വീണെങ്കിലും ഇന്നാണ് ഏറ്റവും അധികം മഞ്ഞു പെയ്യുന്നത്. ഇതേ തുടർന്ന് ചിലയിടങ്ങളിൽ ഗതാഗതം നിലച്ചതായും നിരവധി അപകടങ്ങൾ ഉണ്ടായതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഇറ്റലിയുടെ നോർത്ത് സൈഡിൽ ഒരാഴ്ചയായി കാലാവസ്ഥ -2 ഡിഗ്രി മുതൽ -8 ഡിഗ്രി വരെയാണ് തുടരുന്നത്. അടുത്ത ഒരാഴ്ചകൂടി ഇതേ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൽ നിന്നും അറിയിച്ചിരിക്കുന്നത്.

ഇറ്റലിയിൽ പൊതുവെ കഴിഞ്ഞ രണ്ടു ദിവസമായി മഴ അനുഭവപ്പെടുന്നുണ്ട് അതെ തുടർന്ന് തണുപ്പ് ഇനിയും ഉയരാനാണ്‌ സാധ്യതയെന്നും, കൂടുതൽ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും അറിയിച്ചു.

keralam latest italy swiss news
Advertisment