Advertisment

ഇറ്റലിയില്‍ ക്നാനായ അസോസിയേഷന്‍ ഭാരവാഹിയായ 42 കാരനായ മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

New Update

publive-image

Advertisment

ഇറ്റലി : 42 കാരനായ മലയാളി യുവാവ് ഇറ്റലിയില്‍ ന്യുമോണിയ ബാധിച്ചു മരിച്ചു.  ജനോവയില്‍ കുടുംബസമേതം  താമസക്കാരനായ വയനാട് പുല്‍പ്പള്ളി കണ്ണോത്ത് റിജോ ജോസ് ആണ് മരിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചയോളമായി സെന്‍റ് മര്‍ത്തീനോ ആശുപത്രിയില്‍ പനി ബാധിച്ചു ചികിത്സയിലായിരുന്നു. ഇന്നുച്ചയ്ക്ക് ശേഷം രണ്ടരയോടെ മരണം സംഭവിച്ചു .  ഇറ്റലിയില്‍ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന റിജോ ജനോവ  ക്നാനായ അസോസിയേഷന്‍ ട്രഷര്‍ ആയിരുന്നു .

ഇറ്റലിയില്‍ തന്നെ ജോലി ചെയ്യുന്ന ഭാര്യ അനി കാസര്‍ഗോഡ്‌ രാജപുരം കദളിമറ്റം കുടുംബാംഗമാണ്. ഇറ്റലിയില്‍ വിദ്യാര്‍ഥികളായ ഐറിന ( 14 വയസ് ) ഇലാരിയ ( 7 വയസ് ) എന്നിവരാണ് മക്കള്‍ .

മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു .

 

italy knanaya
Advertisment