Advertisment

കണക്ക് ശരിയാകുന്നില്ലേ, കണക്കിന് വേറെ ടീച്ചറെ വെക്കണം; ഓഖി ദുരിതാശ്വാസ പാക്കേജ് തുകയില്‍ സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്

New Update

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പരിഹാസവുമായി സസ്‌പെന്‍ഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ്. ഓഖി വിഷയത്തിലായിരുന്നു സര്‍ക്കാരിനെതിരെ ജേക്കബ് തോമസിന്റെ വിമര്‍ശനം.

Advertisment

സര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജിലെ പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്നാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം. കണക്ക് ശരിയാകുന്നില്ലെങ്കില്‍ കണക്കിന് വേറെ ടീച്ചറെ വെക്കേണ്ടി വരുമോയെന്നും തോമസ് പരിഹിക്കുന്നു.

publive-image

സര്‍ക്കാരിന് കൂടെ കൂട്ടാന്‍ കഴിയാത്ത ആളായതിനാലണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്ന് ജേക്കബ് തോമസ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. തനിക്ക് ലഭിച്ച സസ്പെന്‍ഷനെ ഒരു നടപടിയായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞദിവസമായിരുന്നു ഐ.എം.ജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന ജേക്കബ് തോമസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നത്. ‘മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടെ നിര്‍ത്താന്‍ സാധിക്കാത്ത വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ എന്നെ അകറ്റി നിര്‍ത്തുന്നതിനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്’ എന്നായിരുന്നു സസ്‌പെന്‍ഷനോട് അദ്ദേഹത്തിന്റെ പ്രതികരണം.

jacob thomas
Advertisment