Advertisment

കത്തിക്കയറി ജഡേജ; പൊരുതാവുന്ന സ്‌കോറില്‍ ഇന്ത്യ; ഓസീസിന് ലക്ഷ്യം 162 റണ്‍സ്

New Update

കാന്‍ബറ: ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ 162 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കുകയായിരുന്നു.

Advertisment

publive-image

51 റണ്‍സെടുത്ത ഓപണര്‍ കെഎല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. ഏഴാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം 23 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്.

ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 40 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സെടുക്കുകയായിരുന്നു. എന്നാല്‍ ധവാന്‍ (ഒന്ന്) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (ഒന്‍പത്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. പിന്നീട് മൂന്നാം വിക്കറ്റില്‍ രാഹുലും മലയാളി താരം സഞ്ജു സാംസണും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടു പോയി.

എന്നാല്‍ സ്‌കോര്‍ 86ല്‍ നില്‍ക്കെ സഞ്ജു മടങ്ങി. 15 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 23 റണ്‍സാണ് മലയാളി താരം കണ്ടെത്തിയത്. പിന്നാലെ രാഹുലും പുറത്തായി. പിന്നീടെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യ 16 റണ്‍സുടെത്തും വാഷിങ്ടന്‍ സുന്ദര്‍ ഏഴ് റണ്‍സുമായി കൂടാരം കയറി.

ഓസീസിനായി മൊയ്‌സസ് ഹെന്റിക്‌സ് നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ആദം സാംപ, മിച്ചല്‍ സ്വപ്‌സന്‍ ഒരോ വിക്കറ്റുകളും വീഴ്ത്തി.

sports news
Advertisment