Advertisment

ബിഷപ്പിനെതിരെ കൂടുതല്‍ പീഡനപരാതികള്‍; തെളിവുകളും പരാതികളും അതാത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറി

New Update

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡനപരാതികള്‍ പൊലീസിന് കിട്ടി. കേരളത്തിലെ വിവിധ ജില്ലകളിലും ജലന്ധറിലുമാണ് പീഡനം നടന്നത്. തെളിവുകളും പരാതികളും അതാത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കി. ജലന്ധറിലെ പീഡനങ്ങളില്‍ പരാതി പഞ്ചാബ് പൊലീസിനും കൈമാറി.

publive-image

ബിഷപ്പിനെതിരെ സമഗ്രമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്.പീഡനത്തിന് ഇരയായവരുടെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മൊഴി കിട്ടിയാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങും. ബിഷപ്പിനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍

Advertisment