സംസ്ഥാന സര്‍ക്കാരിന് ദേശീയ വനിതാ കമ്മീഷന്റെ രൂക്ഷവിമര്‍ശനം; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല; കേരളത്തിലെ നിയമ സംവിധാനത്തില്‍ ഗുരുതര പാളിച്ചയെന്നും വിമർശനം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, September 11, 2018

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് ദേശീയ വനിതാ കമ്മീഷന്റെ രൂക്ഷവിമര്‍ശനം. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കന്യാസ്ത്രീയെ അധിക്ഷേപിച്ചുകൊണ്ടുള്ള പി.സി.ജോര്‍ജ് എംഎല്‍എയുടെ പ്രസ്താവനയിലും നടപടിയെടുത്തില്ല. കേരളത്തിലെ നിയമ സംവിധാനത്തില്‍ ഗുരുതര പാളിച്ചയുണ്ട്. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിന് ശേഷം കൂടിക്കാഴ്ച നടത്തും.

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ ആരോപണത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

×