Advertisment

ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നു; പ്രത്യേക ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ ആധുനിക സൗകര്യങ്ങള്‍

New Update

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിനായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായി. ബിഷപ്പിനെ ചോദ്യം ചെയ്യുകയാണ്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ബിഷപ്പ് എത്തിയത്. ചോദ്യം ചെയ്യുന്ന മുറിയില്‍ മൂന്ന് ക്യാമറകളും റെക്കോര്‍ഡിംഗ് സംവിധാനങ്ങളുമുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ചോദ്യം ചെയ്യല്‍ നിരീക്ഷിക്കാന്‍ സാധിക്കും.

Advertisment

publive-image

ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായിട്ടാണ് ചോദ്യം ചെയ്യുന്നത്. ഐജി ഉള്‍പ്പെടെയുള്ള ഉന്നതരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുന്നത്.

കോട്ടയം എസ്പിയും ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലുണ്ട്. പൂര്‍ണമായും മറച്ച കാറിലാണ് ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരാകന്‍ എത്തിയത്. പ്രധാന റോഡ് ഒഴിവാക്കിയതാണ് ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ ബിഷപ്പ് എത്തിയത്. ബിഷപ്പ് പൊലീസ് അകമ്പടിയോടെയാണ് വന്നത്.

Advertisment