Advertisment

കന്യാസ്ത്രീകളുടെ സമരത്തെ തള്ളി കെസിബിസി; കന്യാസ്ത്രീകളുടേയും വൈദികരുടേയും നടപടി തെറ്റ്; തുടരന്വേഷണവും വിചാരണയും നിക്ഷ്പക്ഷമാകണം

New Update

കോട്ടയം: ബിഷപ്പ് ഭ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ തള്ളി കെസിബിസി വഴിവക്കില്‍ സമരം ചെയ്ത് സഭയെ അവഹേളിച്ചു സമരം ചെയ്ത കന്യാസ്ത്രീകളുടേയും വൈദികരുടേയും നടപടി തെറ്റ്. തുടരന്വേഷണവും വിചാരണയും നിക്ഷ്പക്ഷമാകണം. കോടതിയില്‍ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടട്ടെയെന്നും കെസിബിസി പറഞ്ഞു.

Advertisment

publive-image

ബിഷപ്പിനെതിരെ കുറ്റം തെളിയിക്കപ്പെട്ടാല്‍ അനുശാസിക്കുന്ന ശിക്ഷ കിട്ടണം. ഇതിന്റെ മറവില്‍ സഭയെ അവഹേളിക്കാന്‍ ശ്രമം തുടരുന്നു. ചില മാധ്യമപ്രവര്‍ത്തകരും നിക്ഷിപ്ത താല്‍പര്യക്കാരും ഇക്കൂട്ടതിലുണ്ട്.

പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതി ലഭിച്ചില്ല എന്ന ആരോപണം ശരിയല്ല. പരാതി കിട്ടിയപ്പോള്‍ തന്നെ സഭ നടപടിയെടുത്തിട്ടുണ്ട്. ഈ നടപടി സന്യാസ നിയമങ്ങള്‍ക്കും സഭാ നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും സഭ വ്യക്തമാക്കി.

Advertisment