Advertisment

ബിഷപ്പിനെതിരെ പൊലീസ് വ്യാജ മൊഴി എഴുതി വാങ്ങി; ആരോപണവുമായി വീണ്ടും പി സി ജോര്‍ജ്

New Update

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി പി സി ജോര്‍ജ് എംഎല്‍എ. പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നതിന്റെ അടുത്ത ദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോയും തന്റെ പക്കലുണ്ടെന്ന് പി സി ജോര്‍ജ് പറഞ്ഞു.

Advertisment

publive-image

ഇക്കാര്യം വ്യക്തമാക്കി ചിത്രങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തി കാണിച്ചു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറില്‍നിന്ന് കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നത് കണ്ടുവെന്ന വ്യാജമൊഴി എഴുതിവാങ്ങുകയാണ് പൊലീസ് ചെയ്തതെന്നും പി സി ജോര്‍ജ് പറഞ്ഞു.

കോട്ടയം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി സി ജോര്‍ജിന്റെ ആരോപണം.

Advertisment