Advertisment

ജലീല ടീച്ചർക്ക് യാത്രയപ്പ് നൽകി

author-image
admin
New Update

ജിദ്ദ: മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിങ് ജനറൽസെക്രട്ടറി ജലീല ടീച്ചർക്ക് യാത്രയപ്പ് നൽകി.

Advertisment

ഷറഫിയ്യ ഇമ്പാല ഗാർഡൻ വില്ലയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി ഘടകമായ ഫിറ്റ് നടത്തിയ ഫാമിലി മോട്ടീവേഷൻ ക്യാമ്പിൽ ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് വി.പി.മുസ്തഫ ജലീല ടീച്ചർക്ക് ഉപഹാരം നൽകി. 2010 മുതൽ ജിദ്ദയിൽ രൂപീകൃതമായ പ്രൊഫസര്‍ ബീപാത്തു പ്രസിഡണ്ടായുള്ള മലപ്പുറം ജില്ലാ കെ.എം.സി.സി വനിത വിങിൻറെ തുടക്കം മുതലുള്ള ജനറൽസെക്രട്ടറിയാണ് അരീക്കോട് കാവനൂർ സ്വദേശിനിയായ ജലീല ടീച്ചർ. എം.കെ.അലവി എന്ന കുഞ്ഞാപ്പുവാണ് ഭർത്താവ്.

publive-image

ചരിത്രപരമായി പിന്നോക്കംനിന്ന കേരള മുസ്ലിം സ്ത്രീകള്‍ക്ക് മുസ്ലിം ലീഗ് പ്രസ്ഥാനമാണ് സാമൂഹ്യ പുരോഗതിക്കൊപ്പം സുരക്ഷയും നല്‍കിയതെന്നും, മാറിയ സാമൂഹിക പരിതസ്ഥിതിയില്‍ കേരളത്തില്‍ കൊച്ചു കുട്ടികള്‍ക്ക് നേരെപോലും പീഡനങ്ങളും കുടുംബബന്ധങ്ങള്‍ തകര്‍ത്തുള്ള ഒളിച്ചോട്ടങ്ങളും വര്‍ദ്ധിച്ചു വരികയാണെന്നും പ്രവാസികള്‍ തങ്ങളുടെ പെണ്‍മക്കളുടെ കാര്യങ്ങളില്‍ സദാ ജാകരൂകരാകണമെന്നും മറുപടി പ്രസംഗത്തിൽ ജലീല് ടീച്ചർ പറഞ്ഞു.

ജില്ലാ ഭാരവാഹികളായ ലത്തീഫ് മുസ്ലിയാരങ്ങാടി, വി.പി.ഉനൈസ് തിരൂർ, മജീദ് പൊന്നാനി, ജലാൽ തേഞ്ഞിപ്പലം, ഫിറ്റ് ജനറൽസെക്രട്ടറി ഇസ്‌ഹാഖ്‌ പൂണ്ടോളി, ട്രെയിനർ അബ്ദുസ്സലാം ദുബൈ എന്നിവർ സംസാരിച്ചു.

saudi
Advertisment