Advertisment

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ സെക്‌സ് ടോയ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസ്; ഓസ്‌ട്രേലിയന്‍ യുവതിക്ക് ഒമ്പത് വര്‍ഷം തടവു ശിക്ഷ

New Update

publive-image

Advertisment

മെല്‍ബണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ സെക്‌സ് ടോയ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ ഓസ്‌ട്രേലിയന്‍ യുവതിക്ക് ഒമ്പത് വര്‍ഷം തടവുശിക്ഷ.

2018 ജൂലൈയിലാണ് സംഭവം നടന്നത്. ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായിരുന്ന മൗലിന്‍ റാത്തോഡ് (24) എന്ന യുവാവിനെയാണ് മെല്‍ബണ്‍ സ്വദേശിനി ജാമി ലീ സെക്‌സ് ടോയ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് മൗലിനെ വീട്ടിലേക്ക് വളിച്ചു വരുത്തി ജാമി ലീ കൊലപ്പെടുത്തുകയായിരുന്നു. സെക്‌സ് ടോയിയുടെ കേബിള്‍ കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഒരു പ്രകോപനവുമില്ലാതെയാണ് കൊലപാതകം നടന്നതെന്ന് കോടതി വിധിപ്രസ്താവത്തിനിടെ പറഞ്ഞു. കൊലപാതകം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് യുവതി യുവാവിനെ വിളിച്ചുവരുത്തിയതെന്നും കണ്ടെത്തി.

യുവതിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ കോടതി ഇത് തള്ളിക്കളഞ്ഞു.

Advertisment