Advertisment

പാകിസ്താന് ഇന്ത്യയുടെ തിരിച്ചടി; പാക് സൈനിക പോസ്റ്റ് ഇന്ത്യന്‍ സൈന്യം തകര്‍ത്തു; 5 പാക് സൈനികര്‍ കൊല്ലപ്പെട്ടു

New Update

പുലവാമ: പുലവാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്ന പാകിസ്താനെതിരെ ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ 5 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു പാക് സൈനിക പോസ്റ്റ് ഇന്ത്യന്‍ സൈന്യം തകര്‍ത്തു.

Advertisment

publive-image

രജൗരിയിലെ സുന്ദർബാനിയിലും കൃഷ്ണഘാട്ടി മേഖലയിലെയും പാക് സെക്ടറുകൾക്കുനേരെയാണ് ആക്രമണങ്ങൾ നടന്നത്. അതിർത്തിയിൽ വെടിവയ്പ് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഇതിനിടെ പുൽവാമയിൽ ചൊവ്വാഴ്ച രാവിലെ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി. ത്രാലിലെ വനമേഖലയോടെ ചേർന്നുള്ള ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തു.

Advertisment