ഡല്‍ഹി: കേന്ദ്രസർക്കാരിന്റെ പ്രധാൻ മന്ത്രി ജൻ ധൻ യോജനയിൽ ആളുകൾക്ക് ധാരാളം സൗകര്യങ്ങൾ ലഭിക്കുന്നു. ദരിദ്രരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2014 ലാണ് പദ്ധതി ആരംഭിച്ചത്.
ഏതൊരു സർക്കാർ പദ്ധതിയുടെയും പ്രയോജനം ഈ പദ്ധതിയിലൂടെ ജനങ്ങൾക്ക് കൈമാറുന്നു.) പദ്ധതി പ്രകാരം ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് സേവനം നേടാം. ഇതിനായി ഗുണഭോക്താവ് ബാങ്ക് അക്കൌണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടാകണം. രാജ്യത്ത് ഈ പദ്ധതി പ്രകാരം ഇതുവരെ 38 കോടിയിലധികം ആളുകൾ അക്കൗണ്ടുകൾ തുറന്നു.
ജൻ ധൻ അക്കൌണ്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഓവർഡ്രാഫ്റ്റ് സേവനത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയാം.
പ്രധാൻ മന്ത്രി ജന ധൻ അക്കൗണ്ടിൽ 5000 രൂപ ഓവർ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും. ഈ സൗകര്യം ലഭിക്കുന്നതിന്, നിങ്ങൾ പിഎംജെഡിവൈ അക്കൗണ്ട് ആധാർ കാർഡുമായി ലിങ്കുചെയ്യേണ്ടതുണ്ട്. അതായത്, നിങ്ങളുടെ അക്കൗണ്ടിൽ സീറോ ബാലൻസ് ഉണ്ടെങ്കിൽ പോലും, നിങ്ങൾക്ക് 5000 രൂപ പിൻവലിക്കാൻ കഴിയും.
അക്കൌണ്ട് തുറന്ന് ആദ്യ 6 മാസം മതിയായ ബാലൻസ് അക്കൌണ്ടിൽ നിലനിർത്തിയിട്ടുള്ളവർക്കാണ് ഓവർ ഡ്രാഫ്റ്റിന് യോഗ്യതയുള്ളത്. കൂടാതെ അക്കൌണ്ട് വഴിയും ഡെബിറ്റ് കാർഡ് വഴിയും ഉപഭോക്താവ് ഇടപാടുകൾ നടത്തിയിട്ടുണ്ടായിരിക്കണം. ഇത്തരത്തിൽ യോഗ്യതയുള്ളവർക്ക് ബാങ്കിനെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനായാൽ നാമമാത്രമായ പലിശ നിരക്കിൽ ഓവർ ഡ്രാഫ്റ്റ് അനുവദിക്കും.
ജൻ ധൻ അക്കൌണ്ടിനെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ചില ദോഷങ്ങളുമുണ്ട്. അപകട ഇൻഷുറൻസ് നീട്ടി ലഭിക്കുന്നതിന് ജൻ ധൻ അക്കൌണ്ടിൽ മിനിമം അക്കൗണ്ട് ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല. എന്നാൽ, ആധാറുമായി അക്കൌണ്ട് ലിങ്കുചെയ്യാത്ത സാഹചര്യത്തിൽ, ക്ലെയിം പ്രോസസ്സ് ബുദ്ധിമുട്ടുണ്ടാകും. കൂടാതെ അക്കൗണ്ടിനൊപ്പം 30000 രൂപ വരെ അധിക ഇൻഷുറൻസും ഉണ്ട്. അക്കൗണ്ട് ഉടമയ്ക്ക് മരണം സംഭവിച്ചാൽ 1.3 ലക്ഷം രൂപ വരെ ലഭിക്കും.
ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്റ്റ് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന് യോജന. സൗജന്യമായി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണിത്. ഈ അക്കൌണ്ട് തുറക്കാൻ മിനിമം ബാലൻസിന്റെ ആവശ്യമില്ല.
സര്‍ക്കാര്‍ പദ്ധതികളനുസരിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങളും സബ്സിഡികളും ജൻധൻ അക്കൌണ്ടിൽ നേരിട്ട് ലഭിക്കും. ഇവ ലഭിക്കാൻ മറ്റ് അക്കൌണ്ടുകളേക്കാൾ മികച്ചത് ജൻധൻ അക്കൌണ്ടാണ്. പണം കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യത്തോടെയുള്ള അക്കൗണ്ടാണിത്. കൂടാതെ റുപേ കാര്‍ഡും സൗജന്യമായി ലഭിക്കും. ഇത് പണമിടപാടുകൾ കൂടുതൽ സുഗമമാക്കും.