Advertisment

ഫ്രാന്‍സീസ് ജോര്‍ജിന്‍റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ ധാരണ, ഇടുക്കിയോ പത്തനംതിട്ടയോ ലോക്സഭാ സീറ്റ് നല്‍കും

New Update

publive-image

Advertisment

കൊച്ചി : ഫ്രാന്‍സീസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ ധാരണ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എല്‍ഡിഎഫില്‍ എത്തിയ ഇവരെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം തയ്യാറായിരുന്നില്ല .

കേരളാ കോണ്‍ഗ്രസിലെ മാണി ഗ്രൂപ്പ് യു ഡിഎഫ് വിട്ടു നില്‍ക്കുകയും മാണി എല്‍ഡിഎഫിന്‍റെ ഭാഗമാകാന്‍ ആലോചന നടക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഫ്രാന്‍സീസ് ജോര്‍ജിനെയും കൂട്ടരെയും ഉള്‍പ്പെടുത്താന്‍ സിപിഎം മടിച്ചത് .

publive-image

എന്നാല്‍ മാണി യുഡിഎഫിലേയ്ക്ക് മടങ്ങി പോയതോടെ കഴിഞ്ഞ ദിവസം വീണ്ടും ഫ്രാന്‍സീസ് ജോര്‍ജിന്‍റെ അപേക്ഷ പരിഗണിക്കാന്‍ സിപിഎം ആലോചിക്കുകയായിരുന്നു . ഇതുപ്രകാരമുള്ള ആദ്യ ഘട്ട ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഇതുപ്രകാരം ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ഇടതുമുന്നണിയുടെ ഘടക കക്ഷിയായി എല്‍ഡിഎഫ് അംഗീകരിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി, പത്തനംതിട്ട സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ ഫ്രാന്‍സീസ് ജോര്‍ജിന് മത്സരിക്കാന്‍ നല്‍കാനും ധാരണയുണ്ട്.

publive-image

മാണി യുഡിഎഫ് വിട്ടപ്പോള്‍ ഇടതുമുന്നണിയിലെ സാധ്യത അടഞ്ഞ ഫ്രാന്‍സീസ് ജോര്‍ജും കൂട്ടരും യുഡിഎഫില്‍ ചേരാന്‍ ആലോചന നടത്തിയിരുന്നു. എന്നാല്‍ അവരും മാണിയുടെ കാര്യത്തില്‍ തീരുമാനം ആകുംവരെ കാത്തിരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു . മാണി തിരികെ യുഡിഎഫില്‍ എത്തിയപ്പോള്‍ ഇനി കോണ്‍ഗ്രസ്സില്‍ ലയിച്ചു മാത്രമെ സഹകരണം സാധ്യമാകൂ എന്നായിരുന്നു രമേശ്‌ ചെന്നിത്തല ഇവരോട് നിര്‍ദേശിച്ചത്.

publive-image

ഫ്രാന്‍സീസ് ജോര്‍ജിനെ യുഡിഎഫ് ഘടകകക്ഷിയാക്കാന്‍ മാണി ഗ്രൂപ്പ് സമ്മതിക്കില്ലെന്നതിനാലായിരുന്നു ഇത്. എന്നാല്‍ അതിനു ഫ്രാന്‍സീസ് ജോര്‍ജ് ഒരുക്കമായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു വീണ്ടും സിപിഎമ്മുമായി ചര്‍ച്ച നടന്നത്. സിപിഎം ആദ്യം നിര്‍ദേശിച്ചത് നിലവില്‍ മുന്നണിയിലുള്ള സ്കറിയാ തോമസിന്‍റെ പാര്‍ട്ടിയില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, പിള്ള ഗ്രൂപ്പ് എന്നിവ ലയിച്ചു ഒറ്റ പാര്‍ട്ടിയായി വരാനായിരുന്നു.

publive-image

എന്നാല്‍ ഇത് നടപടിയില്‍ വരാന്‍ സാധ്യത കുറവായിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങളെ ഒറ്റയ്ക്ക് മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന ഫ്രാന്‍സീസ് ജോര്‍ജിന്‍റെ അഭ്യര്‍ത്ഥന ഇടതുമുന്നണി അംഗീകരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഒരു പൊതുമേഖലാ സ്ഥാപനത്തിന്‍റെ ഭരണ നേതൃത്വം ഇടതുമുന്നണി ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട് .

km mani kmmani ldf
Advertisment