Advertisment

സൗദി പൈതൃകോത്സവം, ഇന്ത്യക്ക് കിട്ടിയ അംഗികാരം മഹത്തരം അംബാസിഡര്‍ അഹമ്മദ്‌ ജാവേദ്‌ .

author-image
admin
New Update

ജനാദ്രിയ ഫെസ്റ്റിവല്‍  ഇന്ത്യന്‍ എംബസിയുടെ  നേതൃത്വത്തില്‍  വിപുലമായ ഒരുക്കങ്ങള്‍ , കേരള പവിലിയന്‍ മലയാളി സമൂഹം ആവേശത്തില്‍

Advertisment

റിയാദ് :ഫെസ്റ്റിവലില്‍ അതിഥി രാജ്യമായി പങ്കെടുക്കാന്‍ അവസരം ലഭിച്ച ഇന്ത്യ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു മുപ്പത്തിരണ്ടാമാത് ജനാദ്രിയ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ലഭിച്ച അവസരം വലിയ വിജയമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്നുവരുകയന്നെന്ന് എംബസിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇന്ത്യൻ പവലിയൻ ചെയ്‌യാനുദ്ദേശിക്കുന്ന കാര്യങ്ങൾ അംബാസിഡര്‍ അഹമ്മദ്‌ ജാവേദ്‌ വിശദീകരിച്ചു

publive-image

സൗദിയുടെ സംസാകാരിക പാരമ്പര്യം വിളിച്ചോതുന്ന ഏറ്റവും വലിയ ആഘോഷമാണ് ജനാദ്രിയ ഫെസ്റ്റിവൽ സൗദി ഭരണകൂടവും ജനതയും  ഒന്നടങ്കവും ജിസിസി രാഷ്ട്രങ്ങളിലെ നേതാക്കള്‍ കൂടി പങ്കെടുക്കുന്ന ഫെസ്റ്റിവൽ ആരംഭിച്ചത് 1985 മുതലാണ് സൗദി നാഷണൽ ഗാർഡാണ്‌ പ്രോഗ്രാം സംഘടിപ്പിച്ചുവരുന്നത്

ആഘോഷത്തോടനുബന്ധിച്ചു നിരവധി സുഹൃദ് രാജ്യങ്ങളെ ആഘോഷത്തിന്റെ ഭാഗമാക്കാൻ സൌദിഅറേബ്യ  പ്രത്യേകം ക്ഷണിക്കാറുണ്ട് ഈ വര്‍ഷം പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാൻ ഇന്ത്യക്ക് ക്ഷണം ലഭിച്ചതിൽ ഇന്ത്യൻ സമൂഹത്തിനു ലഭിച്ച വലിയൊരു അനുഗ്രഹവും ഭാഗ്യവുമാണ് സൗദിയുടെ പാരമ്പര്യം സംസ്ക്കാരം എല്ലാം മേഖലയിലുമുള്ള വളർച്ച എല്ലാം നേരിട്ട് മനസിലാക്കാനും നമുക്ക് അവസരം കിട്ടുന്നതിനൊപ്പം നമുക്ക് അനുവദിച്ച അവസരം നമ്മുടെ സാംസ്കാരിക പാരമ്പര്യം സൗദി ജനതയ്ക്ക് മുന്നില്‍  പ്രദര്‍ശിപ്പിക്കാനും  വിവരിക്കാനും വലിയയൊരു അവസരമാണ് കൈവന്നിരിക്കുന്നതെന്ന് അംബാസിഡര്‍ പറഞ്ഞു.

publive-image

ഫോട്ടോസ് ജലീല്‍ ആലപ്പുഴ

നൂറ്റാണ്ടുകളായി നില നില്‍ക്കുന്ന അറബ് ഇന്ത്യന്‍ ചരിത്ര ബന്ധത്തിന്റെ ഈടുറ്റ ബന്ധത്തെ പുനര്‍ജ്ജീവിപ്പിക്കുന്ന സൗദിയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സാംസ്ക്കാരിക ബന്ധം ഊട്ടി ഉറപ്പിക്കാൻ 2016 ലെ നരേന്ദ്രമോദിയുടെ സൗദിസന്ദർശനം കൂടുതൽ ഉപകരിച്ചുവെന്നും അതിന്‍റെ കൂടെ പ്രതിഫലനമാണ് ജനാദ്രിയ ഫെസ്റ്റിവലിൽ ഇന്ത്യക്ക് അതിഥി രാജ്യമായി പങ്കെടുക്കാൻ അവസരം ലഭിച്ചതെന്ന് അംബാസിഡർ പറഞ്ഞു

ഇന്ത്യയുടെ വിവിധ സാംസ്ക്കാരിക പൈകൃതകങ്ങൾ അവതരിപ്പിക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലത്ത് പ്രത്യേകം നടക്കും വിവിധ സംസ്ഥാനങ്ങൾ അവരുടെ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും കഥകളി, മണിപ്പൂരി രാജസ്ഥാനി, കഥക്, പുരിലിയച്ചാവ്, ബംഗാര, ബോളിവുഡ്, കളരിപയറ്റ് തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ കലാസാംസ്കാരിക പൈതൃക പരിപാടികള്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ജുബൈല്‍, ദമ്മമിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങള്‍ അരങ്ങേറും    കേരള പവിയിനിലാണ് കഥകളി, കുച്ചുപ്പുടി, ഭരതനാട്യം തുടങ്ങി നിരവധിയായ കേരളത്തിന്‍റെ കലാരൂപങ്ങള്‍ അരങ്ങേറുക. എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ 5.30 വരെ യോഗയെ കുറിച്ചുള്ള അവതരണം ഉണ്ടായിരിക്കും സാംസ്ക്കാരിക പരിപാടികൾ വൈകീട്ട് ആറുമുതൽ ഏഴുവരെയും എട്ടു മുതൽ ഒമ്പതുവരെയും ആണ് ഒമ്പതുമുതൽ പതിനൊന്നുവരെ സിനിമാപ്രദർശനവും നടക്കുമെന്നും അംബാസിഡര്‍ പറഞ്ഞു സംസ്ഥനാങ്ങളിലെ മറ്റുകലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകും പ്രോഗ്രമ്മിനെ കുറിച്ചുള്ള മറ്റു  സമയക്രമങ്ങള്‍ ഉത്ഘാടന ചടങ്ങുകള്‍ക്ക് മുന്‍പ് അറിയിക്കുമെന്നും അംബാസിഡര്‍ പറഞ്ഞു

publive-image

ടാറ്റ മോട്ടോര്‍സ്, എല്‍ ആന്‍ഡ് ടി എന്നീ കമ്പനികളാണ് ഇന്ത്യന്‍ പവലിയനില്‍ പ്രധാന പ്രയോജകര്‍, ഐ ടി എല്‍ , ലുലു, വിപ്രോ എന്നിവ സഹ പ്രയോചകരാണ്. ഓഫീസ്, സ്റ്റോര്‍, വി ഐ പി റൂം, മീറ്റിങ് റൂം എന്നിവക്ക് പുറമെ 42 ഓളം സ്റ്റാളുകളും ഇന്ത്യന്‍ പവലിയനില്‍ സജ്ജീകരിക്കുന്നുണ്ട്. എംബസി, വിവിധ മന്ത്രാലയങ്ങള്‍, വിവിധ സംസ്ഥാനങ്ങള്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തുടങ്ങിയവയുടെ സ്റ്റാളുകളും അതോടൊപ്പം സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട് . സൗദിയുടെ ചരിത്രവും മറ്റും പുതു തലമുറക്ക് എത്തിച്ചു കൊടുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സൗദി പൈതൃകോത്സവത്തില്‍ വിവിധ അറബ് നാടുകളുടെയും ഗോത്രങ്ങളുടെയും നൃത്തങ്ങള്‍, ജീവിത രീതികള്‍, കലാരൂപങ്ങള്‍ തുടങ്ങിയ പുനഃസൃഷ്ടിക്കുകയാണ് ഫെസ്റ്റിവെലിലൂടെ ചെയ്യുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ഡി സി എം ഡോ: സുഹൈല്‍ അജാസ് ഖാന്‍ ,ഹിസ്‌ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു

Advertisment