വീരേന്ദ്രകുമാറിന്‍റെ ഒഴിവിലുണ്ടായ രാജ്യസഭാ സീറ്റിനായി മകന്‍ എം വി ശ്രേയസ്കുമാര്‍ രംഗത്ത്. പാര്‍ലമെന്‍റിലെ സിപിഎം പ്രാതിനിധ്യം പരിമിതമാകുന്ന സാഹചര്യത്തില്‍ സീറ്റ് പിടിച്ചെടുക്കാന്‍ ആലോചിച്ച് സിപിഎമ്മും

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Friday, July 31, 2020

കോഴിക്കോട് : എല്‍ഡിഎഫ് എംപി വീരേന്ദ്രകുമാറിന് അനുവദിക്കുകയും അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വരുകയും ചെയ്ത രാജ്യസഭാ സീറ്റിനായി മകനും ജനതാദള്‍ സംസ്ഥാന അധ്യക്ഷനുമായ എം വി ശ്രേയസ്കുമാര്‍ രംഗത്ത്.

വീരേന്ദ്രകുമാറിന്‍റെ ഒഴുവില്‍ രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ സിപിഎം ഈ സീറ്റ് എറ്റെടുക്കാന്‍ ആലോചിക്കുമ്പോഴാണ് ജനതാദളിന്‍റെ നീക്കം. പാര്‍ലമെന്‍റില്‍ സിപിഎം പ്രാതിനിധ്യം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ രാജ്യസഭയിലേയ്ക്ക് വരുന്ന ഒഴിവ് ഘടകകക്ഷികള്‍ക്ക് അനുവദിക്കാന്‍ സിപിഎമ്മിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട് .

ഇക്കാര്യം ജനതാദളിനെ ധരിപ്പിച്ചുകൊണ്ട് സീറ്റ് ഏറ്റെടുക്കാന്‍ ആണ് സിപിഎമ്മിന്‍റെ ആലോചന. ഇടതുമുന്നണിയിലേയ്ക്ക് മടങ്ങിവന്നപ്പോള്‍ യു ഡി എഫ് വീരേന്ദ്രകുമാറിന് അനുവദിച്ച സീറ്റ് അദ്ദേഹം രാജിവച്ചപ്പോള്‍ വീണ്ടും അദ്ദേഹത്തിന്‍റെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് എല്‍ ഡി എഫ് വീരേന്ദ്രകുമാറിനു തന്നെ ഈ സീറ്റ് മടക്കി നല്കിയത്.

എന്നാല്‍ വീരേന്ദ്രകുമാറിന് നല്കിയ പരിഗണന ശ്രേയസ് കുമാറിന് ബാധകമാകില്ല. അതിനാല്‍ തന്നെ സിപിഎം സീറ്റ് ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.

×