Advertisment

ജനശതാബ്ദി എക്‌സ്പ്രസ് മണിക്കൂറുകള്‍ വൈകി; 12 ജീവനക്കാര്‍ക്കെതിരെ റെയില്‍വേയുടെ അച്ചടക്ക നടപടി

New Update

Image result for ജനശതാബ്ദി

Advertisment

ജനശതാബ്ദി എക്‌സ്പ്രസ് മണിക്കൂറുകള്‍ വൈകിയ സംഭവത്തില്‍ 12 ജീവനക്കാര്‍ക്കെതിരെ റെയില്‍വേയുടെ അച്ചടക്ക നടപടി. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് വൈകിയ സംഭവത്തിലാണ് കടുത്ത നടപടി.

ഒരു ദിവസത്തേക്ക് സസ്‌പെന്‍ഷന്‍ ലഭിച്ച ഇവര്‍ക്കെതിരെ വകുപ്പുതല നടപടി തുടരുമെന്നും റെയില്‍വേ അറിയിച്ചു. ട്രാക്ക് ക്ലിയറന്‍സ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്നു കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്‍പതരയ്ക്കു തിരുവനന്തപുരത്ത് എത്തേണ്ട ജനശതാബ്ദി എക്‌സ്പ്രസ് എത്തിയത് പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു.

നൈറ്റ് പട്രോളിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ചേര്‍ത്തല സ്റ്റേഷനില്‍ ട്രെയിന്‍ പിടിച്ചിട്ടിരുന്നു. പിന്നീട്  15 കിലോമീറ്റര്‍ മാത്രം വേഗത്തിലാണു ചേര്‍ത്തല മാരാരിക്കുളം സ്റ്റേഷനുകള്‍ക്കിടയില്‍ ജനശതാബ്ദി ഓടിയത്.

കരാര്‍ ജീവനക്കാരെ ട്രാക്കില്‍ നൈറ്റ് പട്രോളിങ്ങിനു നിയമിച്ചതിനെത്തുടര്‍ന്നു സ്ഥിരം ജീവനക്കാര്‍ പ്രതിഷേധിച്ചതാണു ട്രെയിന്‍ വൈകാനുള്ള കാരണം. ഇതോടെ ആലപ്പുഴ വഴിയുള്ള മറ്റു ട്രെയിനുകളും മണിക്കൂറുകള്‍ വൈകി.

ഇതിന് ഉത്തരവാദികളായ കൊമേഴ്‌സ്യല്‍, ഓപ്പറേറ്റിങ്, എന്‍ജിനീയറിങ് വിഭാഗങ്ങളിലെ 12 ഉദ്യോഗസ്ഥര്‍ക്കാണു സസ്‌പെന്‍ഷന്‍. നാലു ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ. കുല്‍ശ്രേഷ്ഠ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment