Advertisment

ജപ്പാന്‍ വിളിക്കുന്നു ,2 ലക്ഷം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ജോലിയും ഗ്രീന്‍ കാര്‍ഡും

New Update

 

Advertisment

publive-image

ഇന്ത്യാക്കാര്‍ക്ക് സുവര്‍ണ്ണാവസരം. ജപ്പാന്‍ രണ്ടു ലക്ഷം പേര്‍ക്ക് ജോലിയും ഗ്രീന്‍ കാര്‍ഡും നല്‍കുന്നു.

ജപ്പാന്‍ ഭാരതത്തിന്‍റെ ഏറ്റവും അടുത്ത മിത്രരാജ്യമാണ്. ഭാരതത്തിലെ നിരവധി പദ്ധതികള്‍ക്കും , സംരംഭങ്ങള്‍ക്കും പിന്നില്‍ ജപ്പാന്‍റെ വലിയ സഹായവും സഹകരണവും ലഭിക്കുന്നുമുണ്ട്.

ഇലക്ട്രോണിക് - ശാസ്ത്രസാങ്കേ തികവിദ്യയില്‍ ലോകത്ത് ഉന്നതസ്ഥാനീയരായ ജപ്പാന്‍ ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയില്‍ വലിയ കുതിച്ചു ചാട്ടത്തിനു തയ്യാറെടുക്കുകയാണ്.

Japan International Trade Organisation അഥവാ ജെട്രോ ( JETRO) വൈസ് പ്രസിഡണ്ട്‌ ഷിഗോയ് മൈദയാണ് ഈ വലിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള രണ്ടു ലക്ഷം ഐ.ടി പ്രോഫഷണലുകള്‍ക്കായി ജാപ്പാന്‍ വാതില്‍ തുറന്നു കഴിഞ്ഞു. ഇവര്‍ക്ക് ഒരു വര്‍ഷം കഴിയുമ്പോള്‍ ഗ്രീന്‍ കാര്‍ഡും നല്‍കപ്പെടു൦. അതായത് അവര്‍ക്ക് ജപ്പാനില്‍ സ്ഥിരതാമാസമാക്കാം. ഭാരതവും ജപ്പാനും തമ്മിലുള്ള ദൃഡമായ സൗഹൃദം കണക്കിലെടുത്ത് കേവലം ഭാരതീയര്‍ക്കു മാത്രമാണ് ഈ അവസരം ലഭിക്കുക.

ഇപ്പോള്‍ ബാംഗ്ലൂരില്‍ ഇന്‍ഡോ - ജപ്പാന്‍ ബിസിനസ്സ് പാര്‍ട്ട്ണര്‍ഷിപ്പ് സെമിനാറിനെത്തിയ ഷിഗോയ് മൈദ യാണ് ഈ മഹത്വപൂര്‍ണ്ണമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2 ലക്ഷം ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകളുടെ സേവനം ജപ്പാന് ഉടന്‍ ആവശ്യമുണ്ടെന്നും 2030 ആകുമ്പോഴേക്കും ഇത് 8 ലക്ഷമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജപ്പാന്‍, നിര്‍മ്മാണ മേഖലയില്‍ പുതിയ ആവിഷ്ക്കാരങ്ങള്‍ നടത്തുകയാണ്.ഒപ്പം വിവര സാങ്കേതികവിദ്യയിലും വമ്പന്‍ കുതിച്ചുചാട്ട ത്തിനുള്ള തയ്യാറെടുപ്പിലാണ് അവര്‍. ഇതാദ്യമായാണ് ഒരു രാജ്യം ഇത്രയധികം ആളുകള്‍ക്ക് ജോലിക്കായി സിറ്റിസണ്‍ഷിപ്പ് ഓഫര്‍ ചെയ്യുന്നത്.

വിസയുടെ പ്രോസ്സസും മറ്റു കാര്യങ്ങളും മൂന്നു മാസത്തിനകം തുടങ്ങുമെന്നും ഇതിനുള്ള ജപ്പാന്‍ പ്രസിഡണ്ട്‌ ഷിന്‍സോ ആബെ യുടെ അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു

യൂറോപ്പ് ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വാതിലുകള്‍ കൊട്ടിയടക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ജപ്പാന്‍ ഒരു സ്വപ്ന സാമ്രാജ്യം തന്നെയാണ് തുറന്നു നല്‍കാന്‍ പോകുന്നത് എന്നതില്‍ സംശയമില്ല.

Advertisment