Advertisment

ജറുസലം: ഫലസ്തീൻ ഐക്യദാർഢ്യ റാലി

New Update

പാലക്കാട് : ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമയി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്‌ലാമി , സോളിഡാരിറ്റി , എസ്. ഐ.ഒ പാലക്കാട് , ഒലവക്കോട് ഏരിയകളുടെ ആഭിമുഖ്യത്തിൽ പാലക്കാട് ടൗണിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.

Advertisment

publive-image

ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡൻറ് ബഷീർ ഹസൻ നദ്‌വി ഉദ്ഘാടനം ചെയ്തു. ജറൂസലം വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മൗനം വെടിയണമെന്നും പ്രഖ്യാപനത്തിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡൻറ് ഷാജഹാൻ കൊല്ലങ്കോട് ഏരിയ പ്രസിഡൻറ് മുഹമ്മദ് ഷക്കീർ തുടങ്ങിയവർ സംസാരിച്ചു.

എസ്. ഐ.ഒ ഏരിയ പ്രസിഡൻറ് സമദ് നന്ദി പറഞ്ഞു. പുതുപ്പള്ളിത്തെരുവ് ഹുദാ മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച റാലി കെ.എസ്. ആർ .ടി .സി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു . റാലിക്ക് ജമാഅത്തെ ഇസ്‌ലാമി ഏരിയ വൈസ് പ്രസിഡൻറ് അഷ്‌റഫ് , സെക്രട്ടറി സുൽഫിക്കർ , സോളിഡാരിറ്റി ഒലവക്കോട് ഏരിയ സെക്രട്ടറി നസീഫ് മേപ്പറമ്പ് , റിയാസ് ഒലവക്കോട് , നൗഷാദ് ആലവി , അഫ്സൽ പുതുപള്ളിതെരുവ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment