Advertisment

ചിരാഗ് പാസ്വാന്‍ ബിജെപിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍; എല്‍ജെപിയുമായി ബിജെപിക്ക് രഹസ്യ ധാരണയില്ലെന്നും മന്ത്രി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: എല്‍ജെപിയുമായി ബിജെപിക്ക് രഹസ്യ ധാരണയുണ്ടെന്ന ആരോപണങ്ങള്‍ തള്ളി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ ബിജെപിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു.

ജെഡി(യു) സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കാനുള്ള പദ്ധതി ബിജെപി നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന് ചിരാഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സംസാരിച്ചപ്പോള്‍ അമിത് ഷാ മൗനം പാലിച്ചുവെന്നും പാസ്വാന്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപിയുടെ വിശദീകരണം.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമര്‍ശം ഉന്നയിക്കുന്നതിനിടെ ചിരാഗ് പാസ്വാന്‍ അമിത് ഷാ അടക്കമുള്ളവരുടെ പേരുപറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

Advertisment