Advertisment

ജയാബച്ചന്റെ 70–ാം പിറന്നാൾ ഐശ്വര്യ ബഹിഷ്കരിച്ചതോ ? ചടങ്ങുകളില്‍ അഭിഷേഖ് എത്തിയത് ഐശ്വര്യയും ആരാധ്യയുമില്ല ! ബച്ചന്‍ കുടുംബത്തിലെ ഭിന്നത പുറത്തേയ്ക്ക് ?

author-image
admin
New Update

publive-image

Advertisment

ബിഗ്ബി അമിതാബ് ബച്ചന്റെ ഭാര്യ ജയാബച്ചന്റെ 70–ാം പിറന്നാൾ ആഘോഷത്തില്‍ ബച്ചന്‍ കുടുംബത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നു.

ജയയുടെ പിറന്നാള്‍ ആഘോഷത്തില്‍ ബച്ചനും അഭിഷേഖും മകൾ ശ്വേതാനന്ദയുമെല്ലാം നിറഞ്ഞു നിന്നെങ്കിലും മരുമകള്‍ ഐശ്വര്യയും കൊച്ചുമകള്‍ ആരാധ്യയും അസാന്നിധ്യം കൊണ്ടായിരുന്നു ശ്രദ്ധിക്കപെട്ടത്.

ശബാന ആസ്മിയും ഇഷാ ഡിയോളും സോനം കൂറും ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിലൂടെ ജയ‌യ്ക്ക് പിറന്നാൾ ആശംസകൾ നേർന്നെങ്കിലും അക്കൂട്ടത്തിലും മരുമകള്‍ സ്ഥാനം പിടിച്ചില്ല.

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് അഭിഷേഖും ഐശ്വര്യയും വീട് മാറാന്‍ കാരണമായി പലരും വിശേഷിപ്പിച്ചിരുന്നത് .

publive-image

എന്നാല്‍ എന്റെ ലോകം എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് അഭിഷേക് അമ്മയെ പിറന്നാൾ ആശംസകൾ അറിയിച്ചത്. ബച്ചനും ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നു.

ആഘോഷച്ചടങ്ങുകളുടെ ഭാഗമായി ബച്ചന്‍ കുടുംബം പുറത്തുവിട്ട ചിത്രങ്ങളിലൊന്നും ഐശ്വര്യ റായ് ബച്ചനെ കാണാനേയില്ല. ഐശ്വര്യയുടേയോ ആരാധ്യയുടേയോ ഒരൊറ്റ ചിത്രം പോലും പുറത്തു വന്നില്ല.

ഇതോടെ ബച്ചൻ കുടുംബത്തിലെ ഭിന്നതകള്‍ പാപ്പരാസികൾ ഏറ്റെടുത്തു കഴിഞ്ഞു . എന്നാല്‍ മകൻ അഭിഷേകിനും മകൾ ശ്വേതാനന്ദയ്ക്കുമൊപ്പം സ്നേഹം പങ്കുവെയ്ക്കുന്ന ജയയുടെ ചിത്ര൦ സോഷ്യല്‍ മീഡിയയില്‍ വൈറലായി .

ഷാരൂഖാന്റെ മകൾ സുഹാനയ്ക്കൊപ്പം കരൾജോഹർ പങ്കുവെച്ച ഗ്ലാമർ ചിത്രവും ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റി. സാറാ അലീഖാൻ അമ്മ അമൃതസിങ്ങിനൊപ്പമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്.

indian cinema amithabh bachan bachan
Advertisment