Advertisment

പഞ്ചവര്‍ണ്ണ തത്തയ്‌ക്കൊപ്പം ജയറാമും ചാക്കോച്ചനും: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

author-image
ഫിലിം ഡസ്ക്
New Update

ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമിന്റെ രൂപമാറ്റം ശ്രദ്ധേയമായിരുന്നു. മണിയന്‍പിളള രാജുവാണ് പഞ്ചവര്‍ണ്ണ തത്ത നിര്‍മ്മിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്വാഭാവിക ഹാസ്യത്തിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന രമേഷ് പിഷാരടിയില്‍ നിന്ന് അത്തരത്തിലൊരു ചിത്രമായിരിക്കും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

Advertisment

publive-image

ജയറാമിന്റെ കരിയറിലെ വ്യത്യസ്ഥമാര്‍ന്നൊരു വേഷമായിരിക്കുമെന്നാണ് താരത്തിന്റെ ലുക്ക് കാണുമ്പോള്‍ വ്യക്തമാവുന്നത്. കുഞ്ചാക്കോ ബോബനും തുല്ല്യ പ്രാധാനുമുളള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടു പേരുടെ കൂടിച്ചേരലുകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ജയറാമിന്റെ ലുക്കിനു പുറമേ വ്യത്യസ്ഥമാര്‍ന്നൊരു പേരാണ് സംവിധായകന്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ജയറാമിന്റെയും ചാക്കോച്ചന്റെയും കഥാപാത്രങ്ങളെ കാണിച്ചു കൊണ്ടുളള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Advertisment