Advertisment

ജെഇഇ മെയിന്‍ പരീക്ഷ; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍; പരീക്ഷ എഴുതുന്നവര്‍ പാലിക്കേണ്ട പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം

New Update

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജെഇഇ മെയിന്‍ പരീക്ഷ അടുക്കുമ്പോള്‍ പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായി പരീക്ഷ നടക്കുന്നതിനും എന്തൊക്കെ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പാലിക്കേണ്ടതെന്നാണ് പരീക്ഷയെഴുതുന്നവര്‍ അറിയാന്‍ ആഗ്രഹിക്കുന്നത്.

Advertisment

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

publive-image

ജെഇഇ മെയിന്‍ 2020-പ്രധാന പരീക്ഷാ ദിന മാര്‍ഗനിര്‍ദ്ദേശങ്ങള്‍

  • കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധന, സാനിറ്റൈസേഷന്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിനാല്‍ കൂടുതല്‍ സമയം അധികൃതര്‍ക്ക് എടുക്കേണ്ടി വരും. അതുകൊണ്ട്, പരീക്ഷാര്‍ത്ഥികള്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും പരീക്ഷാകേന്ദ്രത്തിലെത്തണം.
  • കേന്ദ്രങ്ങളിലെത്തുന്നതിന് പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്ലോട്ടുകള്‍ അനുവദിക്കുമെന്ന് എന്‍ടിഎ ഡയറക്ടര്‍ വിനീത് ജോഷി പറഞ്ഞു. ഇത് പരീക്ഷയെഴുതുന്നവര്‍ പാലിക്കുകയും അവര്‍ക്ക് അനുവദിച്ചിരിക്കുന്ന നിശ്ചിത സമയത്ത് മാത്രം അവിടെ എത്തുകയും വേണം.
  • ജെഇഇ മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡും ഐഡന്റിറ്റി പ്രൂഫും ഇല്ലാത്തവരെ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ല. മറ്റു വസ്തുക്കളൊന്നും പരീക്ഷാ കേന്ദ്രങ്ങളില്‍ അനുവദിക്കുകയുമില്ല. പരീക്ഷാ ഹാളില്‍ ബാഗുകളൊന്നും അനുവദിക്കില്ല.
  • പരീക്ഷാഹാളില്‍ പ്രവേശിച്ചാലുടന്‍ പരീക്ഷാര്‍ത്ഥികള്‍ അവരുടെ നിശ്ചിത സീറ്റില്‍ ഇരിക്കണം. സാമൂഹിക അകലം ഉറപ്പാക്കുകയും വേണം.
  • പേപ്പര്‍ രണ്ടിന് ജോമെട്രി ബോക്‌സ്, കളര്‍ പെന്‍സിലുകള്‍, ക്രയോണുകള്‍ എന്നിവ അനുവദിക്കും. വാട്ടര്‍ കളര്‍ അനുവദിക്കില്ല.
  • ചെയ്തു നോക്കുന്നതിനായി (rough work) ബ്ലാങ്ക് പേപ്പര്‍, പേന/പെന്‍സില്‍ എന്നിവ നല്‍കും. പരീക്ഷയ്ക്ക് ശേഷം ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ഈ പേപ്പര്‍ തിരികെ ഏല്‍പ്പിക്കണം. ഇതിന് മുകളിലായി പേര്, റോള്‍ നമ്പര്‍ എന്നിവ എഴുതിയിരിക്കുകയും വേണം.
  • പരീക്ഷക്ക് മുമ്പായി തന്നെ ഫോട്ടോയും ഒപ്പും കൃത്യമായി അറ്റാച്ചു ചെയ്തിട്ടുണ്ടെന്ന് പരീക്ഷാര്‍ത്ഥികള്‍ ഉറപ്പാക്കണം. തമ്പ് ഇംപ്രെക്ഷന്‍ ഇടുമ്പോള്‍ കൃത്യമായി ചെയ്യണം.

രക്ഷാകര്‍ത്താക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  • പരീക്ഷയെഴുതുന്നവരെ പോലെ തന്നെ രക്ഷിതാക്കളും പാലിക്കേണ്ടതായി ചില മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. ഇത് എന്‍ടിഎ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതില്‍ വ്യക്തമായ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാം.
  • പരീക്ഷയെഴുതുന്നവര്‍ക്കൊപ്പം രക്ഷിതാക്കള്‍ പരീക്ഷാകേന്ദ്രത്തില്‍ കഴിവതും വരാതിരിക്കാന്‍ ശ്രദ്ധിക്കണം
  • പരീക്ഷാ കേന്ദ്രത്തിലേക്ക് രക്ഷിതാക്കള്‍ വരുന്നുണ്ടെങ്കില്‍ പരീക്ഷാര്‍ത്ഥികളെ അവിടെ വിട്ടതിന് ശേഷം ഉടന്‍ തന്നെ പരിസരപ്രദേശങ്ങളില്‍ നിന്ന് മാറണം
  • കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. കേന്ദ്രങ്ങളില്‍ തിരക്കുണ്ടാകാന്‍ അനുവദിക്കില്ല

പ്രമേഹരോഗികളായ പരീക്ഷാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  • പ്രമേഹരോഗികളായ പരീക്ഷാര്‍ത്ഥികളെ ഗുളികകള്‍, പഴങ്ങള്‍ (വാഴപ്പഴം/ആപ്പിള്‍/ഓറഞ്ച്), വാട്ടര്‍ ബോട്ടിലുകള്‍ (transparetn) എന്നിവയുമായി പ്രവേശിക്കാന്‍ അനുവദിക്കും. എന്നാല്‍ പായ്ക്ക് ചെയ്ത ചോക്ലേറ്റുകള്‍/കാന്‍ഡി/സാന്‍ഡ്‌വിച്ച് എന്നിവയുമായി പ്രവേശിക്കാന്‍ അനുവദിക്കില്ല.
Advertisment