Advertisment

ചേതന കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ "കഥയും ആസ്വാദനവും"

author-image
admin
New Update

ജിദ്ദ: പ്രശസ്ത കഥാകൃത്ത്‌ അബൂ ഇരിങ്ങാട്ടിരിയുടെ ചെറുകഥയെ ആസ്പദമാക്കി ചേതന കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ "കഥയും ആസ്വാദനവും" സംഘടിപ്പിച്ചു. ഭാഷാപോഷിണി പ്രസിദീകരിച്ച അദ്ധേഹത്തിന്റെ ചെറുകഥ "പരസ്പരം" എന്നതിനെ കുറിച്ച്‌ നടത്തിയ പഠനവും, ചർച്ചയും വ്യത്യസ്ത പുലർത്തി.

Advertisment

ഇതാദ്യമായാണ് ഒരു വേദിയിൽ ഒരു കഥ മുഴുവനും വായിച്ചു അതിലെ വായനക്കാർ കഥാ പാത്രങ്ങളുടെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നതും കഥയെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുന്നതും..

ഇത്‌ ഒരു കഥാകൃത്ത്‌ എന്ന നിലയിൽ സന്തോഷവും ഊർജവും പകരുന്നതാണെന്നു അബൂ ഇരിങ്ങാട്ടിരി അഭിപ്രായപ്പെട്ടു. ജിദ്ദയിലെ കലാസാംസ്കാരിക സാഹിത്യം മേഖലകളിൽ നിന്നും നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ ജനറൽ സെക്രട്ടറി യൂനുസ് കാട്ടൂർ അധ്യക്ഷത വഹിച്ചു.

publive-image

ബഷീർ ചാവക്കാട് കഥാ പഠനവും അവതരണവും നിർവഹിച്ച ചടങ്ങിൽ ഗോപി നെടുങ്ങാടി, കബീർ മുഹ്‌സിൻ, ഷഫീഖ്, ശരീഫ് സാഗർ, മുഹമ്മദ് ഷിഹാബ് എന്നിവർ നടത്തിയ കഥാസ്വാദനം നിരൂപണ ആശയസംവാദം കൊണ്ട് മികച്ചു നിൽക്കുകയും കഥാകൃത്തിനെ മാറി ചിന്തിപ്പിക്കാൻ വരെ ഉതകുന്നതുമായിരുന്നു.

വർത്തമാനകാല വിഷയങ്ങളെ ഭയപ്പാട് കൂടാതെ സമീപിച്ചു വായനക്കാരിൽ സ്വാധീനം സൃഷ്ടിക്കാൻ കഴിവുള്ള ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് അബൂ ഇരിങ്ങാട്ടിരി എന്നു യോഗത്തിന് ആശംസകൾ അർപ്പിച്ച കെ ടി എ മുനീർ, ബഷീർ വള്ളിക്കുന്ന്,കെ സി അബ്ദുറഹ്മാൻ എന്നിവർ വിലയിരുത്തി.

റഷീദ് കൊളത്ത, സാക്കിർ ഹുസൈൻ എടവണ്ണ, ദസ്തക്കീർ പാലക്കാഴി എന്നിവർ സംവാദത്തിൽ ഏർപ്പെട്ടു സംസാരിച്ചു. ഇത്തരത്തിലുള്ള വേദികൾ കഥാകൃത്ത്‌ എന്ന നിലയിൽ തന്നെ കൂടുതൽ ചിന്താ ദളങ്ങളിലേക്ക് കടത്തി വിടുന്നതും കഥാപാത്ര സൃഷ്ടികൾക്ക് പ്രജോദനമാകുന്നതാണെന്നും, കഴിഞ്ഞ 35 വർഷകാലത്തെ കഥ പറച്ചിലിൽ തിരഞ്ഞെടുത്ത വിഷയങ്ങളുടെ സങ്കീർണതകൾ തന്റെ വ്യക്തിപരമായ ജീവിതത്തിൽ ഒരിക്കലും തടസ്സമായിട്ടില്ല എന്നും കഥയും സാഹിത്യവും ആണ് മറ്റെന്തിനേക്കാളും തനിക്കു പ്രിപെട്ടവ എന്നും മറുപടി പ്രസംഗത്തിൽ അബൂ ഇരിങ്ങാട്ടിരി വിശദമാക്കി.

ജിദ്ദ സമൂഹത്തിൽ വേറിട്ട ചിന്തകൾക്കും ആസ്വാദനത്തിനും വഴിവെച്ച കഥയും ആസ്വാദനവും എന്ന പരിപാടിയിൽ അനീസ്‌ പട്ടാമ്പി സ്വാഗതവും ഇസ്മായിൽ കൂരിപ്പൊയിൽ നന്ദിയും അർപ്പിച്ചു.

saudi news
Advertisment