Advertisment

സ്വപ്ന സുരേഷ് എന്ന തട്ടിപ്പുകാരി പിണറായിയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു; പി.ആർ. വർക്ക്കാരെ നമ്പിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞിരിക്കുകയാണ്; ഉമ്മൻ ചാണ്ടിയെ തുലക്കാൻ വന്നത് സരിതയാണെങ്കിൽ പിണറായിക്കു വേണ്ടി കാലം കരുതി വച്ചത് സ്വപ്നയെ ആയിരുന്നു; മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലിന്റെ കുറിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെയും പിആര്‍ വര്‍ക്കുകളെയും വിമര്‍ശിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ തങ്ങളുടെ ചൊല്‍പ്പടിക്കാണെന്നും മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാനാകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ തന്ത്രങ്ങളെല്ലാം സ്വപ്‌നയുടെ കേസില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണെന്ന് ജോമോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisment

publive-image

കുറിപ്പ് വായിക്കാം...

മുഖ്യമന്ത്രിയും പി.ആർ. വർക്കും മാധ്യമങ്ങളും

കേരളത്തിലെ മാധ്യമങ്ങൾ തങ്ങളുടെ ചൊൽപ്പടിക്കാണെന്നും മാധ്യമപ്രവർത്തകരെ നിയന്ത്രിക്കാനാകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിൻ്റെ തന്ത്രങ്ങളെല്ലാം സ്വപ്ന സുരേഷിൻ്റെ സ്വർണ്ണക്കടത്ത് കേസിൽ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. സ്പീക്കറുടെ നിയന്ത്രണത്തിൽ പുതുതായി തുടങ്ങിയ നിയമസഭാ ടിവിയുടെ പേ റോളിലുള്ള മാധ്യമ പ്രവർത്തകരൊഴികെയുള്ളവർ സ്വർണ കള്ളക്കടത്തു വിവാദത്തിൽ സർക്കാരിനെതിരെ തിരിഞ്ഞു. പി.ആർ. വർക്ക്കാരെ കണ്ട് നമ്പിയിട്ട് കാര്യമില്ലെന്ന് ഇപ്പോൾ മുഖ്യമന്ത്രി തിരിച്ചറിഞ്ഞിരിക്കുകയാണ്.

ചാനലുകൾക്കും പത്രത്തിനും പരസ്യവും ചില മാധ്യമ പ്രവർത്തകർക്കു സഹായങ്ങളും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പി.ആർ. തന്ത്രം എന്ന ആക്ഷേപം ഉയർന്നിരുന്നു. നിയമസഭാ ടിവി തുടങ്ങിയതു തന്നെ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന തൊഴിലാളികൾക്കു കൂലി കൊടുക്കാനാണ് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

നിയമസഭാ ടിവിയുടെ കൺസൾട്ടന്റായി ഡൽഹിയിൽ പ്രവർത്തിക്കുന്ന വെങ്കിടേഷ് രാമകൃഷ്ണനാണ് ദേശീയ മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്ക് വേണ്ടി സ്തുതിവാർത്തകൾ സൃഷ്ടിക്കുന്നത് എന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. നിയമസഭാ ടിവി കൺസൾട്ടൻസി ഫീസായി രണ്ടു ലക്ഷം രൂപ ലഭിക്കുന്നതായി അറിയുന്നു.

വെങ്കിടേഷ് രാമകൃഷ്ണൻ, പിണറായി സർക്കാരിനു ദേശീയതലത്തിൽ പ്രശസ്തി കിട്ടാനും കൂടാതെ, ചാനൽ ചർച്ചകളിൽ വന്ന് പിണറായി സർക്കാരിനെ പുകഴ്ത്തി പാടാനും ശ്രമിക്കുകയാണെന്നാണ് ആക്ഷേപം.

നിയമസഭാ ടിവിയുടെ വെബ് ഡിസൈനിങ് ആൻഡ് സോഷ്യൽ മീഡിയ പ്രമോഷന്റെ കരാർ മറ്റൊരു മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജിന്റെ സ്വകാര്യ സ്ഥാപനത്തിനാണ്. രണ്ടര ലക്ഷം രൂപ പ്രതിമാസം ഇതിന് പ്രതിഫലം ലഭിക്കുന്നതായും അറിയുന്നു. ജേക്കബ് ജോർജ് ഏതു വിഷയത്തിലും പിണറായിക്കു പിന്തുണയുമായി ചാനൽ ചർച്ചയിൽ രാഷ്ട്രീയ നിരീക്ഷകൻ്റെ കുപ്പായമണിഞ്ഞ് വക്കാലത്ത് എടുത്ത് വാദിക്കുന്നുണ്ട്.

ഏഷ്യാനെറ്റിൽ ജോലി ചെയ്തിരുന്ന പ്രിയ രവീന്ദ്രൻ, വി.എം.ദീപ, ഗായത്രി എന്നിവരൊഴിച്ചാൽ നിയമസഭാ ടിവിക്കു വേറെ സ്ഥിരം സ്റ്റാഫില്ലെന്നാണ് അറിയുന്നത്.

ന്യൂസ് 18 ചാനലിലെ ചർച്ചകളിൽ പിണറായിക്കു വേണ്ടിയുള്ള പി.ആർ. പണി ചെയ്ത ശരത്തിന് നിയമസഭയിലെ ഇ.എം.എസ്. സ്മാരക ഡിജിറ്റൽ മ്യൂസിയമെന്ന പദ്ധതി ടെൻഡറില്ലാതെ കരാർ നൽകിയത് 80 ലക്ഷം രൂപയ്ക്കായിരുന്നു. അത് ഉപകാര സ്മരണയാണ് എന്ന ആക്ഷേപമാണ്.

ഇങ്ങനയൊക്കെയാണ് പിണറായി സർക്കാർ ചില മാധ്യമങ്ങളെ നിയന്ത്രിച്ചതെന്ന ആക്ഷേപമുണ്ട്. പക്ഷേ സ്വപ്ന സുരേഷ് എന്ന തട്ടിപ്പുകാരി പിണറായിയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. കൈരളിയേക്കാൾ വലിയ പാർട്ടി ചാനലാകാൻ ശ്രമിച്ച ന്യൂസ് 18, 24 ന്യൂസൊക്കെ വിവാദം ആഘോഷിച്ചു ടി.ആർ.പി. കൂട്ടി.

പഞ്ചായത്ത്, നിയമസഭാ തിര‍ഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പിണറായിക്കു പി.ആർ. പണിയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയാത്ത അവസ്ഥയായി. ഉമ്മൻ ചാണ്ടിയെ തുലക്കാൻ വന്നത് സരിതയാണെങ്കിൽ പിണറായിക്കു വേണ്ടി കാലം കരുതി വച്ചത് സ്വന്തം മനസാക്ഷി സൂക്ഷിപ്പുകാരനായ ശിവശങ്കരൻ്റെ രൂപത്തിൽ സ്വർണ്ണക്കള്ളകടത്ത്കാരി സ്വപ്ന വന്നു.

facebook latest news all news jomon puthenpurakkal
Advertisment