Advertisment

ജോസ് കെ മാണി എം പി കേരളാ കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി

New Update

publive-image

Advertisment

കോട്ടയം : കേരളാ കോണ്‍ഗ്രസിനനുവദിച്ച രാജ്യസഭാ സീറ്റില്‍ ജോസ് കെ മാണി എം പി സ്ഥാനാര്‍ഥിയാകും. പ്രഖ്യാപനം അല്‍പ സമയത്തിനകം ഉണ്ടാകുമെന്ന് കരുതുന്നു. കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെതാണ് തീരുമാനം.

നിലവില്‍ കോട്ടയം എം പിയാണ് ജോസ് കെ മാണി . ഇവിടെ 2019 മെയ് മാസം വരെ കാലാവധി അവശേഷിക്കെയാണ് ജോസ് കെ മാണി രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്നത്. ജോയ് എബ്രഹാം ഒഴിവാകുന്ന സീറ്റിലാണ് ജോസ് കെ മാണി പകരക്കാരനാകുന്നത്.

3 തവണ ലോക്സഭയിലേയ്ക്ക് മത്സരിച്ച ഇദ്ദേഹം 2 തവണയും വന്‍ വിജയം നേടിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ഭൂരിപക്ഷത്തിലാണ് ജോസ് കെ മാണി വിജയം നേടിയത്.

km mani jose k mani
Advertisment