Advertisment

ജോസ് കെ മാണിയുടെ സീറ്റു ധാരണകളില്‍ ചില മുഖ്യധാരാ മാധ്യമങ്ങള്‍ സൃഷ്ടിച്ച 'കണ്‍ഫ്യൂഷന്‍' വെറുതെ ! കോട്ടയം ലോക് സഭാ സീറ്റിലും രാജ്യസഭാ സീറ്റിലും കാഞ്ഞിരപ്പള്ളി സീറ്റിലും നേരത്തേ ഉറപ്പ് നല്‍കിയിരുന്നു ! ലോക് സഭയിലെ രണ്ടാം സീറ്റ് ലഭിക്കാനിടയില്ല. റോഷി ഇടുക്കിയിലും ജോസ് കെ മാണി പാലായിലും തന്നെ !

New Update

publive-image

Advertisment

കോട്ടയം: പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി നിയമസഭാ സീറ്റുകളിലും കോട്ടയം പാര്‍ലമെന്‍റ്  സീറ്റിലും  രാജ്യസഭാ സീറ്റിലും ജോസ് കെ മാണിയും ഇടതുമുന്നണിയുമായി ധാരണയില്‍.

മുന്നണി പ്രവേശനത്തിന് മുന്നോടിയായി ഇരു വിഭാഗങ്ങളുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍തന്നെ ഇക്കാര്യത്തില്‍ ധാരണയിലെത്തിയിരുന്നതായി കേരളാ കോണ്‍ഗ്രസ് ഔദ്യോഗിക കേന്ദ്രങ്ങള്‍തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയം ലോക് സഭാ സീറ്റിന്‍റെ കാര്യത്തില്‍ ധാരണ ആയില്ലെന്നും രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനല്‍കാന്‍ സിപിഐ സമ്മതിച്ചിട്ടില്ലെന്നുമൊക്കെ ചില മുഖ്യധാരാ പത്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കേരളാ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് മനസിലാക്കിയ കേരളാ കോണ്‍ഗ്രസ് നേതൃത്വം തന്നെ അണികള്‍ക്ക് ഇത് സംബന്ധിച്ച് വ്യക്തത നല്‍കിയിട്ടുണ്ട്.

റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ തന്നെ മത്സരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ഒരു മാസമായി നടന്നുവരുന്നുണ്ട്. കേരളാ കോണ്‍ഗ്രസിന്‍റെ ഹൃദയഭൂമിയായ പാലായില്‍തന്നെയായിരിക്കും ജോസ് കെ മാണി മത്സരിക്കുകയെന്നും ഉറപ്പ്.

അതേ സമയം കേരളാ കോണ്‍ഗ്രസ് എം ശക്തികേന്ദ്രമായ കടുത്തുരുത്തി മോന്‍സ് ജോസഫില്‍നിന്നും പിടിച്ചെടുക്കാന്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥി രംഗത്തു വരുമെന്നും ഉറപ്പായിട്ടുണ്ട്.

കോട്ടയം ലോക് സഭാ സീറ്റും ജോസ് വിഭാഗത്തിന് പ്രാഥമിക ചര്‍ച്ചയില്‍തന്നെ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ലോക് സഭയില്‍ ജോസ് കെ മാണി രണ്ടാം സീറ്റായി ആവശ്യപ്പെട്ട ഇടുക്കിയുടെ കാര്യത്തില്‍ ധാരണ ആയില്ല.

രാജ്യസഭാ സീറ്റില്‍ ജോസ് കെ മാണി രാജിവച്ച ശേഷമുള്ള കാലയളവ് കേരളാ കോണ്‍ഗ്രസിനുതന്നെ നല്‍കാനും ധാരണ ആയിട്ടുണ്ട്.

jos k mani
Advertisment