Advertisment

രാജ്യസഭാ സീറ്റിൽ അവകാശവാദം ഉന്നയിക്കുമെന്ന് സൂചന നൽകി ജോസ് കെ മാണി !

New Update

publive-image

Advertisment

പാലാ: കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റിന് അർഹതയുണ്ടെന്ന് ജോസ് കെ മാണി. തങ്ങളുടെ നിലപാട് മുഖ്യമന്ത്രി സ്വാഗതം ചെയ്തതിൽ സന്തോഷം.

ഇടതുമുന്നണിയുമായുള്ള ചർച്ച രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉണ്ടാവും. തുടർ നടപടികൾ അടുത്ത ദിവസം ചർച്ച ചെയ്യും.

കേരള കോൺഗ്രസ് അടിത്തറയുള്ള പ്രസ്ഥാനമാണ്. അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റ് കേരള കോൺഗ്രസുകളുമായുള്ള ലയനത്തെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല.

ജില്ലാ പഞ്ചായത്ത് അടക്കം തദ്ദേശഭരണ പ്രദേശങ്ങളിലും അർഹമായ പരിഗണന ലഭിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.

jos k mani
Advertisment