Advertisment

തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ  കരുത്ത് തെളിയിക്കും: ജോസ് കെ.മാണി എം.പി

author-image
സുനില്‍ പാലാ
New Update

പാലാ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ യോഗങ്ങൾക്കും കൂടി ചേരലുകൾക്കും നിയന്ത്രണമുള്ളതിനാൽ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി.  യുടെ നേതൃത്വത്തിൽ സംസ്ഥാന, ജില്ലാതലത്തിൽ സൂം ആപ്ലിക്കേഷൻ വഴിയുള്ള  സമ്മേ ളനങ്ങൾ പൂർത്തിയായി. 100 നിയോജക മണ്ഡലം തല സമ്മേളനങ്ങളും തുടർന്ന് പഞ്ചായത്ത് - വാർഡ് തല സമ്മേളനങ്ങളും നടക്കും

Advertisment

publive-image

പാലാ നിയോജക മണ്ഡലം സമ്പൂർണ്ണമ്മേളനം ജോസ് കെ.മാണി  ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ മണ്ഡലം പ്രസിഡൻറ്മാർ ,സംസ്ഥാന, ജില്ലാ -നിയോജക മണ്ഡലം, മണ്ഡലം, വാർഡ് ,പ്രസിഡൻറുമാർ, ഭാരവാഹികൾ ജനപ്രതിനിധികൾ. ബാങ്ക് പ്രസിഡൻ്റുമാർ, മെമ്പർമാർ തുടങ്ങിയ പങ്കെടുത്തു.

ഒന്നാം ഘട്ടം വോട്ടർ പട്ടികയിൽ കേരളാ കോൺഗ്രസ് എം പേരു ചേർത്ത ആളുകളുടെ ലിസ്റ്റുകളും  തുടർന്നുള്ള പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു. യു.ഡി.എഫ്മു ന്നണിയിൽ നിന്നും പുറത്താക്കിയ സാഹചര്യവും, പാർട്ടി നിലപാടുകളും ചെയർമാൻ ജോസ് കെ മാണി വിശദീകരിച്ചു .കേരളാ കോൺഗ്രസ് എം  ഐ .ടി . വിംഗ് വാട്സ് ആപ്പ് കൂട്ടായ്മകൾ വാർഡ് തലത്തിൽ പ്രചരണത്തിനും, ആശയ വിനിമയത്തിനുമായി പൂർത്തിയാക്കുനതിന് പ്രത്യേക ടീം പ്രവർത്തിക്കുന്നതായും അദ്ദേഹം അറിയിച്ചു. റബ്ബർ കർഷകർക്കും, രോഗികൾക്കും കൈത്താങ്ങായി അന്തരിച്ച കെ.എം. മാണി കൊണ്ടുവന്ന റബ്ബർ വിലസ്ഥിരതാ ഫണ്ടും ,കാരുണ്യ പദ്ധതിയും കാര്യക്ഷമാക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു. റബ്ബറിന് കിലോയ്ക്ക് 200 രൂപയെങ്കിലും കിട്ടേണ്ടതുണ്ട്. അഞ്ചു മണിക്കൂർ നീണ്ടുനിന്ന സൂം മീറ്റിംഗിൽ എല്ലാവരുടെയും വാക്കുകളിൽ കെ.എം മാണി എന്ന വികാരം ജ്വലിച്ചു നിന്നു.

നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷനായിരുന്നു. പാലാ നിയോജക മണ്ഡലം  യോഗത്തിൽ തോമസ് ചാഴിക്കാടൻ എം.പി. , റോഷി അഗസ്റ്റ്യൻ എം. എൽ. എ , സണ്ണി തെക്കേടം., അഡ്വ ജോസ് ടോം, ബേബി ഉഴുത്തു വാൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment