ന്യൂഡല്‍ഹി: ബെംഗളൂരു-മൈസൂരു തീവണ്ടിപ്പാതയിലെ അറ്റക്കുറ്റപ്പണി പൂര്‍ത്തിയായതോടെ അതുവഴിയുള്ള തീവണ്ടി യാത്ര ഒട്ടും കുലുക്കമില്ലാതെ സുഗമമായി നടക്കുന്നുവെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. ട്വിറ്ററില്‍ ഒരു വീഡിയോ പങ്കുവെച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
തീവണ്ടി അതിവേഗം സഞ്ചരിക്കുമ്പോഴും കോച്ചിലെ മേശപ്പുറത്തുവച്ച ഗ്ലാസില്‍നിന്ന് ഒരുതുള്ളി വെള്ളംപോലും തുളുമ്പി പോകുന്നില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് മന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചത്. ബെംഗളൂരു - മൈസൂരു പാതയില്‍ നടത്തിയിട്ടുള്ള മികച്ച അറ്റകുറ്റപ്പണിയുടെ മേന്മയാണ് ഇതെന്നും എല്ലാവര്‍ക്കും ഇക്കാര്യം വീഡിയോ കണ്ടാല്‍ മനസിലാക്കാമെന്നും മന്ത്രി പറഞ്ഞു.