Advertisment

കട്ജുവും കര്‍ണനും എം.വി ജയരാജനും ശരിയായിരുന്നുവെന്നാണോ യുവര്‍ ഓണര്‍ നിങ്ങള്‍ പറയുന്നത്: ജോയ് മാത്യു

New Update

കൊച്ചി: സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ച് കൊണ്ട് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയ വിഷയത്തില്‍ ചോദ്യങ്ങളുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു.

Advertisment

നീതിപീഠം മണ്ണിലേക്കിറങ്ങുന്നു എന്നാണോ ഇതിന്നര്‍ഥമെന്നും അത് മനുഷ്യരിലേക്കടുക്കുന്നു എന്നാണോ നം മനസ്സിലാക്കേണ്ടതെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

publive-image

ചില കാര്യങ്ങള്‍ക്ക് ഒരു ‘വ്യവസ്ഥയും വെള്ളിയാഴ്ച’ യുമുണ്ടെന്ന് സമര്‍ഥിച്ചവര്‍ തന്നെ വിപ്ലവകാരികളാകുമ്പോള്‍ നേരത്തെ വിപ്ലവകാരികളായിരുന്ന ജസ്റ്റിസ് കട് ജുവും ജസ്റ്റിസ് കര്‍ണ്ണനും എന്തിനു നമ്മുടെ എം വി ജയരാജന്‍ വരെ ശരിയായിരുന്നില്ലേ എന്ന് സംശയിച്ചാല്‍ അത് തെറ്റാണോ യുവര്‍ ഓണര്‍ എന്നും ജോയ് മാത്യു ചോദിക്കുന്നു.

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഈ വിപ്ലവം ഒരു ഭരണയന്ത്രത്തിനും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നീതിപീഠത്തെ വിലക്കെടുക്കാനാവില്ലന്നാണോ സമര്‍ഥിക്കുന്നതെന്നും പരോമോന്നത നീതിപീഠം ഇനി വാര്‍ത്താസമ്മേളനങളിലൂടെയായിരിക്കുമോ വിധിപ്രസ്താവങ്ങള്‍ നടത്തുകയെന്നും ജോയ് മാത്യു ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നീതിപീഠം മണ്ണിലേക്കിറങ്ങുന്നു എന്നാണോ ഇതിന്നര്‍ഥം? അത് മനുഷ്യരിലേക്കടുക്കുന്നു എന്നാണോ നം മനസ്സിലാക്കേണ്ടത്?

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഈ വിപ്ലവം ഒരു ഭരണയന്ത്രത്തിനും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നീതിപീഠത്തെ വിലക്കെടുക്കാനാവില്ലന്നാണോ സമര്‍ഥിക്കുന്നത്?

പരോമോന്നത നീതിപീഠം ഇനി വാര്‍ത്താസമ്മേളനങ്ങളിലൂടെ യായിരിക്കുമോ വിധിപ്രസ്താവങ്ങള്‍ നടത്തുക?

ചില കാര്യങ്ങള്‍ക്ക് ഒരു ‘വ്യവസ്ഥയും വെള്ളിയാഴ്ച’ യുമുണ്ടെന്ന് സമര്‍ഥിച്ചവര്‍ തന്നെ വിപ്ലവകാരികളാകുമ്പോള്‍ നേരത്തെ വിപ്ലവകാരികളായിരുന്ന ജസ്റ്റിസ് കട്ജുവും ജസ്റ്റിസ് കര്‍ണ്ണനും എന്തിനു നമ്മുടെ എം വി ജയരാജന്‍ വരെ ശരിയായിരുന്നില്ലേ എന്ന് സംശയിച്ചാല്‍ അത് തെറ്റാണോ യുവര്‍ ഓണര്‍?

Advertisment