Advertisment

കന്യാസ്ത്രീകളോട് സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ജോയ് മാത്യു;വോട്ട് ബാങ്ക് അല്ലാത്തത് കൊണ്ടാണ് കന്യാസ്ത്രീകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണക്കാത്തത്

New Update

കോഴിക്കോട്: കന്യാസ്ത്രീകളോട് സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ജോയ് മാത്യു. വോട്ട് ബാങ്ക് അല്ലാത്തത് കൊണ്ടാണ് കന്യാസ്ത്രീകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണക്കാത്തതെന്നും ജോയ് മാത്യു പറഞ്ഞു.

Advertisment

പീഡനത്തിനിരയായ കന്യാസ്ത്രീക്ക് വേണ്ടി കോഴിക്കോട് മാനാഞ്ചിറയില്‍ ഇന്ന് വൈകീട്ട് ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തും. ഭരണകൂടത്തിന്റെ നിശബ്ദതയ്‌ക്കെതിരെയും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

publive-image

ജോയ് മാത്യു ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്:

മലയാളികള്‍ക്കാകെ അപമാനകരമായ ദിവസങ്ങളിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ഒരു കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടു. നിരന്തരമായി ബലാത്സംഗം ചെയ്യപ്പെട്ടു. പരാതി കിട്ടി 80 ദിവസം കഴിഞ്ഞിട്ടും ഭരണകൂടം പുലര്‍ത്തുന്ന നിശബ്ദതയ്‌ക്കെതിരെ നീതിബോധമുള്ള മനുഷ്യര്‍, അവര്‍ ഏതു പാര്‍ട്ടിയില്‍പെട്ടവരാണെങ്കിലും സംഘടനയില്‍പ്പെട്ടവരാണെങ്കിലും പ്രതികരിച്ചേ മതിയാകൂ. ഈ പ്രതിഷേധം കന്യാസ്ത്രീകള്‍ സമരമിരിക്കുന്ന പന്തലില്‍തന്നെ വേണമെന്നില്ല.

ലോകത്തിന്റെ ഏതുഭാഗത്ത് നിന്നും നിങ്ങള്‍ക്ക് പ്രതിഷേധിക്കാം. അത്തരമൊരു പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട്ടുകാരായ ഞാനടക്കമുള്ളവര്‍ ബുധനാഴ്ച കോഴിക്കോടിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയിലെ എസ്.കെ പൊറ്റക്കാടിന്റെ പ്രതിമയ്ക്ക് ചുറ്റുംനിന്ന് പ്രതിഷേധിക്കും. നീതിബോധമുള്ള, നീതിക്ക് വേണ്ടിപൊരുതാന്‍ തയാറുള്ള മുഴുവന്‍ മനുഷ്യരെയും സ്വാഗതം ചെയ്യുന്നു.

Advertisment