Advertisment

കോവിഡ് വാക്സിൻ തയാറായാൽ അത് ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിൽ; പരിഹാസവുമായി നടൻ ജുനൈദ് ഷെയ്ഖ്

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് നടി കങ്കണ റണൗട്ടിനെ പരിഹസിച്ച് നടൻ ജുനൈദ് ഷെയ്ഖ്. കോവിഡ് വാക്സിൻ തയാറായാൽ അത് ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിലാണെന്നും അവർ അതിൽ രക്ഷപ്പെട്ടില്ലെങ്കിൽ ഈ രാജ്യം തന്നെ സുരക്ഷിതമാകുമെന്നും ജുനൈദ് പറഞ്ഞു.

Advertisment

publive-image

‘കോവിഡ് വാക്സിൻ തയാറായോ?, അങ്ങനെയെങ്കിൽ അത് ആദ്യം കങ്കണയില്‍ പരീക്ഷിക്കണം. അവർ രക്ഷപ്പെട്ടാൽ വാക്സിന്‍ സുരക്ഷിതമാണെന്ന് നമുക്ക് ഉറപ്പുവരുത്താം. ഇനി അവർ രക്ഷപ്പെട്ടില്ലെങ്കിൽ ഈ രാജ്യം തന്നെ സുരക്ഷിതമാണെന്നു കരുതാം.’–ജുനൈദ് കുറിച്ചു.

ലൈല ഓ ലൈല, സലാം കാശ്മീർ എന്നീ മലയാള ചിത്രങ്ങളിലൂടെ പരിചിതനാണ് ജുനൈദ്. കങ്കണയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കെതിരെ ഇതിനു മുമ്പും ജുനൈദ് രംഗത്തുവന്നിട്ടുണ്ട്.

kankana ranavath
Advertisment