Advertisment

തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്‍മാറി

New Update

ന്യൂഡല്‍ഹി: തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്‍മാറി. കേസില്‍ നിന്ന് പിന്‍മാറുന്ന മൂന്നാമത്തെ സുപ്രീംകോടതി ജഡ്ജിയാണ് കുര്യന്‍ ജോസഫ്. പിന്‍മാറിയതിനുള്ള കാരണം വ്യക്തമാക്കിയില്ല.ഹര്‍ജി മറ്റൊരു ബെഞ്ച് കേള്‍ക്കുമെന്ന് ജ.കുര്യന്‍ ജോസഫ് അറിയിച്ചു.

Advertisment

ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെയാണ് ഇതിന് മുമ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. നേരത്തെ ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കറും ഈ കേസില്‍ നിന്ന് പിന്‍മാറിയിരുന്നു. സാപ്രെ പിന്‍മാറിയതിനെ തുടര്‍ന്ന് ഹര്‍ജി ഇന്ന് പുതിയ ബെഞ്ച് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

publive-image

കായല്‍ കയ്യേറ്റ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ഒരു ജഡ്ജി കൂടി പിന്‍മാറിയത്. ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍. തന്റെ കേസ് എഎം സാപ്രെ അടങ്ങിയ ബെഞ്ച് പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി നേരത്തെ സുപ്രീം കോടതിയില്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി രജിസ്ട്രി ഈ ആവശ്യം തള്ളി. തുടര്‍ന്നാണ് ബെഞ്ച് മാറ്റമെന്ന തന്റെ ആവശ്യം പിന്‍വലിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി കഴിഞ്ഞ ദിവസം കത്തുനല്‍കിയത്. അതിന് ശേഷം കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് എഎം സാപ്രെയാണ് തോമസ് ചാണ്ടി പുതുതായി സമര്‍പ്പിച്ച കത്ത് പരിഗണിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഹര്‍ജി മാറ്റിവെക്കുകയാണെന്നും അറിയിച്ചത്.

Advertisment