Advertisment

അനധികൃത സ്വത്തുകേസ്: കെ ബാബുവിനെതിരായ അന്തിമ റിപ്പോര്‍ട്ട് എന്ന് നല്‍കുമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി

New Update

കൊച്ചി: അനധികൃത സ്വത്തുകേസില്‍ കെ ബാബുവിനെതിരായ അന്വേഷണം എന്ന് പൂര്‍ത്തിയാക്കാനാകുമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഡയറക്ടറുടെ നിലപാട് തിങ്കളാഴ്ച്ച അറിയിക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

publive-image

തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബുവിന്റെ ബിനാമിയെന്ന് വിജിലന്‍സ് ആരോപിക്കുന്ന ബാബുറാം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.

Advertisment