Advertisment

ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍നായര്‍ (65) അന്തരിച്ചു

New Update

ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍നായര്‍ (65) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ നാലിനാണ് അന്തരിച്ചത്.

publive-image

കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച രാമചന്ദ്രന്‍ 2001 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് എന്നാല്‍ കന്നിയങ്കം പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശോഭന ജോര്‍ജിനെതിരെ 1465 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്.പിന്നീട് 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥിനെ 8000ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നിയമസഭയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

വിദ്യാഭ്യാസകാലത്ത് തിരുവനന്തപുരം ലോ കോളജ് യൂനിയന്‍ ചെയര്‍മാനായിരുന്നു. നിലവില്‍ സിപിഎം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി അംഗവും തൊഴിലാളി സംഘടനകളുടെ ഭാരവാഹിയുമാണ്. സഹകരണമേഖലയിലും പ്രവര്‍ത്തിച്ചിരുന്നു. ചെങ്ങന്നൂരിലെ സാംസ്‌കാരിക സംഘടനയായ സര്‍ഗവേദിയുടെ പ്രസിഡന്റാണ്. ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടി. ചെങ്ങന്നൂര്‍ ബാറിലെ അഭിഭാഷകനായിരുന്നു.

Advertisment