Advertisment

രോഗ വ്യാപനം എന്ന പേരില്‍ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല, ഈ തീരുമാനം തികച്ചും തെറ്റാണ് സമരങ്ങള്‍ ഇല്ലായ്‌മ ചെയ്യാനുളള സര്‍ക്കാരിന്‍റെ ഗൂഢശ്രമമാണ് ഇതെന്ന് കെ.മുരളീധരന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കോണ്‍ഗ്രസിന് ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍. കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. സമരങ്ങള്‍ ഇല്ലായ്‌മ ചെയ്യാനുളള സര്‍ക്കാരിന്റെ ഗൂഢശ്രമമാണ് ഇതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Advertisment

publive-image

രോഗ വ്യാപനം എന്ന പേരില്‍ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. ഈ തീരുമാനം തികച്ചും തെറ്റാണ്. 144 ലംഘിക്കുമ്ബോള്‍ കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ. കുറച്ച്‌ മാസം കഴിഞ്ഞാല്‍ ആ കേസ് കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

ഐ ഫോണ്‍ കിട്ടിയെന്ന കാര്യം ചെന്നിത്തല തന്നെ നിഷേധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് ആരുടെ കൈയ്യില്‍ നിന്നും ഒന്നും വാങ്ങേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

k muralidharan
Advertisment