Advertisment

തോട്ടം തൊഴിലാളികളുടെ ദുരിതം കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് ഏറെ ദു:ഖകരം കെ. മുരളീധരന്‍ എം.പി

New Update

കോഴിക്കോട്: തോട്ടം തൊഴിലാളികളുടെ ദുരിതം കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് ഏറെ ദു:ഖകരമാണെന്ന് കെ. മുരളീധരന്‍ എം.പി.സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് ജലീല്‍ ചെയ്ത കുറ്റം മറക്കാന്‍ മതഗ്രന്ഥത്തെ കൂട്ടുപിടിക്കരുത്. ഇതിനെല്ലാം പിന്നില്‍ ദുരൂഹത ഉണ്ട്. അതിനാല്‍ എന്‍.ഐ.എ മാത്രം പോര സി.ബി.ഐ അന്വേഷണവും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

publive-image

ജലീലിനെ പുറത്താക്കി രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ചും അന്വേഷിക്കണം. അവിശ്വാസം കൊണ്ടുവരുന്നത് രാജ്യദ്രോഹം എന്ന് പറയുന്ന എ.കെ. ബാലന്‍ കോടതിയില്‍ കേസ് വാദിച്ചാല്‍ സൈക്കിള്‍ മോഷ്ടിച്ച പ്രതിക്ക് വധശിക്ഷയാവും കിട്ടുക.

അവിശ്വാസം കൊണ്ടുവരരുതെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെടാന്‍ സിപിഎമ്മിന് ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

k muralidharan
Advertisment