Advertisment

പ്രവാസി ചിട്ടിയിലും ധനമന്ത്രി തട്ടിപ്പു നടത്തി; സ്വന്തം വിജിലന്‍സിന് വട്ടാണെന്ന് പറയുന്ന ധനമന്ത്രിയുള്ള സര്‍ക്കാരാണിതെന്ന് സുരേന്ദ്രന്‍

New Update

തിരുവനന്തപുരം: പ്രവാസി ചിട്ടിയിലും ധനമന്ത്രി തട്ടിപ്പു നടത്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്വന്തം വിജിലന്‍സിന് വട്ടാണെന്ന് പറയുന്ന ധനമന്ത്രിയുള്ള സര്‍ക്കാരാണിതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. വിജിലന്‍സിനെതിരായ ധനമന്ത്രിയുടെ പരസ്യ വിമര്‍ശനം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Advertisment

publive-image

കെഎസ്എഫ്ഇയില്‍ റെയിഡ് നടത്തിയവര്‍ക്ക് ‘വട്ടാ’ണെന്നാണ് പറഞ്ഞ ധനമന്ത്രി ആര്‍ക്കാണ് വട്ടെന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലന്‍സെന്ന് ഐസക് ഓര്‍ക്കണം.

റെയിഡ് ഇടയ്ക്ക് നിര്‍ത്തിവയ്പിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണെമെന്നും സ്വന്തം വകുപ്പില്‍ ആര് ക്രമക്കേട് കണ്ടെത്തിയാലും ധനമന്ത്രി ചന്ദ്രഹാസമിളക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

k surendran
Advertisment