Advertisment

കുമ്മനത്തിന്‍റെ ഒഴിവില്‍ കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും. പാര്‍ട്ടിയെ ഭരണത്തിലേയ്ക്ക് നയിക്കാനുള്ള ദൗത്യം സുരേന്ദ്രന് !

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി  : കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നിയമിതനായ ഒഴിവില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷനും ബിജെപി ജനറല്‍സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന് സൂചന .

പാര്‍ട്ടിക്ക് ഊര്‍ജ്വസ്വലതയുള്ള പുതിയ നേതൃത്വം എന്ന ആശയമാണ് ദേശീയ നേതൃത്വം മുന്നോട്ടു വയ്ക്കുന്നത്.

മറ്റൊരു ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ പേരും പരിഗണനയില്‍ ഉണ്ടെങ്കിലും സുരേന്ദ്രന് തന്നെ നറുക്ക് വീഴും എന്നാണ് റിപ്പോര്‍ട്ടുകള്‍.

publive-image

ഇക്കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് ചുമതലയുണ്ടായിരുന്ന മംഗലാപുരം മേഖലകളില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത് . ഇത് അമിത്ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു .

bjp kummanam
Advertisment